
സി.പി.എം ജില്ലാകമ്മിറ്റി യോഗത്തിൽ വിമർശനം
ആലപ്പുഴ : സി.പി.എം ജില്ലാകമ്മിറ്റി യോഗത്തിന്റെ രണ്ടാം ദിവസവും സംസ്ഥാന സെക്രട്ടറിക്കും പിണറായി വിജയനും മുൻമന്ത്രിമാർക്കും വിമർശനം. എം.ബി രാജേഷ്, പി. രാജീവ്, വി.എൻ.വാസവൻ, വീണാ ജോർജ് എന്നിവർ കമ്യൂണിസ്റ്റ് മന്ത്രിമാർക്ക് ചേർന്ന നിലയിലല്ല പെരുമാറിയതെന്ന് ആരോപണമുയർന്നു.
കയറുൾപ്പെടെയുളള പരമ്പരാഗത മേഖലകളുടെ സംരക്ഷണത്തിന് യാതൊരു നടപടിയും പി.രാജീവിന്റെ വകുപ്പിൽ നിന്നുണ്ടായില്ല. സ്റ്റാർട്ടപ്പുകളിലൂടെ വ്യവസായ വിപ്ളവം നടത്താനാണ് മന്ത്രി ശ്രമിച്ചത്. . സിറ്റിംഗ് എം.എൽ.എമാരെ വീണ്ടും മത്സരിപ്പിക്കാൻ നിർദേശമുണ്ടായപ്പോൾ ജനങ്ങളോടുള്ള സമീപനവും വിജയസാദ്ധ്യതയും പരിശോധിക്കാത്തത് വിനയായി. കെ.കെ ഷാജു, ഗാനകുമാർ തുടങ്ങിയവർ സുധാകരൻ പാർട്ടി വിട്ടു കോൺഗ്രസ് പാളയത്തിൽ ചേക്കേറിയതിനെ നിശിതമായി വിമർശിച്ചു. നവകേരള ബസിന് നേരെ മുദ്രാവാക്യം വിളിച്ച കെ.എസ്.യുക്കാരെ ഗൺമാൻമാർ നേരിട്ട രീതി ശരിയായില്ല. ഉദ്യോഗസ്ഥരെ കയറൂരി വിട്ടതിന്റെ ഫലമായിരുന്നു അത്തരം സംഭവങ്ങൾ. ആലപ്പുഴ മണ്ഡലം നഷ്ടപ്പെട്ടത് ആ സംഭവത്തിന്റെ പേരിലാണ്.. കായംകുളത്തെ വോട്ടു ചോർച്ചയുടെ കണക്കുകൾ നിരത്തിയാണ് യു.പ്രതിഭ തനിക്കെതിരെ ഉയർന്ന ആക്ഷേപങ്ങളെ നേരിട്ടത്. .
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |