SignIn
Kerala Kaumudi Online
Saturday, 27 June 2026 10.57 AM IST

ബെവ്‌കോ സി.എം.ഡി: അജിത്കുമാറിനെ മാറ്റണമെന്ന് മന്ത്രി ലിജു 

n

തിരുവനന്തപുരം: ബിവറേജസ് കോർപ്പറേഷൻ ചെയർമാൻ ആന്റ് മാനേജിംഗ് ഡയറക്ടർ സ്ഥാനത്തു നിന്ന് എ.ഡി.ജി.പി എം.ആർ.അജിത്കുമാറിനെ മാറ്റണമെന്ന് എക്‌സൈസ് മന്ത്രി എം.ലിജു മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. വകുപ്പിന്റെ സുതാര്യത ഉറപ്പാക്കാൻ മറ്റൊരു ഉദ്യോഗസ്ഥനെ നിയമിക്കണമെന്നാണ് ആവശ്യം.

ബെവ്‌കോയുടെ സിഎംഡി സ്ഥാനത്ത് അജിത്കുമാർ തുടരുന്നതിൽ മന്ത്രി നേരത്തെ തന്നെ അതൃപ്തി പ്രകടമാക്കിയിരുന്നു. പൂരം കലക്കൽ, ആർ.എസ്.എസ് നേതാക്കളുമായുള്ള കൂടിക്കാഴ്ച എന്നീ വിവാദങ്ങളെ തുടർന്നാണ് ക്രമസമാധാന ചുമതലയിൽ നിന്ന്.അജിത്കുമാറിനെ മാറ്റിയത്.എക്‌സൈസ് കമ്മീഷണർ സ്ഥാനത്തിനു പുറമെ ബെവ്‌കോ ചെയർമാൻ ചുമതലയും നൽകിയിരുന്നു. പുതിയ എക്‌സൈസ് കമ്മിഷണർ ശ്രീറാം സാംബശിവറാവുവിന്

ബെവ്‌കോ സി.എം.ഡിയുടെ ചുമതല നൽകിയേക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KERALA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA