
തിരുവനന്തപുരം: വി.എസ്.എസ്.സി കഴിഞ്ഞാൽ സംസ്ഥാനത്തെ സുപ്രധാന ഐ.എസ്.ആർ.ഒ സ്ഥാപനമായ ലിക്വിഡ് പ്രൊപ്പൽഷൻ സിസ്റ്റംസ് സെന്റർ ഡയറക്ടറായി എൻ. ജയനെ നിയമിച്ചു. ജൂലായ് ഒന്നിന് ചുമതലയേൽക്കും. തിരുവനന്തപുരം മണ്ണാമൂല സ്വദേശിയാണ്. തിരുവനന്തപുരം എൻജിനിയറിംഗ് കോളേജിൽ നിന്ന് മെക്കാനിക്കൽ എൻജിനിയറിംഗും ബംഗളൂരുവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് സയൻസിൽ നിന്ന് എയ്റോ സ്പെയ്സ് എൻജിനിയറിംഗിൽ റാങ്കോടെ ബിരുദാനന്തര ബിരുദവും നേടിയ ശേഷമാണ് ഐ.എസ്.ആർ.ഒയിലെത്തിയത്.
ജി.എസ്.എൽ.വി മാർക്ക് ത്രിയിലെ ക്രയോജനിക് എൻജിനായ സി.ഇ 20 വികസിപ്പിച്ച ടീമിനെ നയിച്ച ജയൻ നെക്സ്റ്റ് ജനറേഷൻ ലോഞ്ച് വെഹിക്കിൾ എന്ന ഐ.എസ്.ആർ.ഒയുടെ ഏറ്റവും പുതിയ റോക്കറ്റ് വികസന പദ്ധതിയുടെ പ്രോജക്ട് ഡയറക്ടറായി പ്രവർത്തിച്ചു വരികയായിരുന്നു. രാജ്യത്തെ ഏറ്റവും മികച്ച ശാസ്ത്രപുരസ്കാരമായ രാഷ്ട്രീയ വിജ്ഞാൻ പുരസ്കാരം നേടിയിട്ടുണ്ട്. കേന്ദ്ര സർക്കാരിന്റെ ഐ.ആൻഡ് ബി വകുപ്പിൽ ഉദ്യോഗസ്ഥയായ ശോഭയാണ് ഭാര്യ. മക്കൾ: ശ്വേത, സിദ്ധാർത്ഥ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |