
തിരുവനന്തപുരം: ലോട്ടറിയിലൂടെ ലാഭമുണ്ടാക്കുക മാത്രമല്ല സർക്കാർ ലക്ഷ്യമെന്നും ഏജന്റുമാരടക്കം പാവപ്പെട്ടവരുടെ ഉപജീവനം സംരക്ഷിക്കാനുള്ള പരിഷ്കരണങ്ങളുണ്ടാവുമെന്നും മുഖ്യമന്ത്രി വി.ഡി.സതീശൻ നിയമസഭയിൽ പറഞ്ഞു. ടിക്കറ്റ് വില്പന വർദ്ധിപ്പിച്ച് പ്രതിസന്ധി മറികടക്കാൻ സമ്മാനഘടനയും ഏജന്റ് കമ്മിഷൻ നിരക്കും പരിഷ്കരിക്കും. ലോട്ടറി മേഖലയെ നവീകരിക്കാൻ
സമഗ്രമായ പരിഷ്കരണം നടപ്പാക്കും. ക്രമക്കേടുകൾ അന്വേഷിക്കും.
ജി.എസ്.ടി നിരക്ക് പരിഷ്കരിച്ചപ്പോൾ 28ശതമാനമായിരുന്ന നികുതി 40ആയി. 12ശതമാനം ഏജൻസി കമ്മിഷൻ 10ആക്കി. 5000വരെയുള്ള സമ്മാനഘടന മാറ്റി. ഏജൻസി ഫീസും വർദ്ധിച്ചു. ലോട്ടറി മേഖലയിലെ പ്രതിസന്ധികൾ ഗൗരവത്തോടെ കാണുമെന്നും സനീഷ് കുമാർ ജോസഫിന്റെ ശ്രദ്ധക്ഷണിക്കലിന് മുഖ്യമന്ത്രി മറുപടി നൽകി. ഓൺലൈൻ ലോട്ടറി വില്പന തകൃതിയാണെന്നും കേരള ലോട്ടറി സംസ്ഥാനത്തിന് പുറത്തേക്ക് കടത്തുന്ന മാഫിയ പ്രവർത്തിക്കുന്നുണ്ടെന്നും സനീഷ് കുമാർ ജോസഫ് ചൂണ്ടിക്കാട്ടി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |