
തിരുവനന്തപുരം: സംസ്ഥാന എക്സൈസ് വകുപ്പ് രാജ്യത്ത് തന്നെ മികച്ച നിലവാരത്തിലുള്ളതാണെന്ന് എക്സൈസ് കമ്മീഷണർ സീറാം സാംബശിവ റാവു.
കവടിയാർ ഉദയ്പാലസ് കൺവെൻഷൻ സെന്ററിൽ കേരള സ്റ്റേറ്റ് എക്സൈസ് ഓഫീസേഴ്സ് അസോസിയേഷന്റെ 45ാം സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മികച്ച ഉദ്യോഗസ്ഥരെ സൃഷ്ടിക്കാൻ സമീപകാലത്ത് എക്സൈസ് വകുപ്പിന് കഴിഞ്ഞുവെന്നും തങ്ങളുടെ പരിമിധിക്കുള്ളിൽ നിന്ന് കൊണ്ട് പരമാവധി പ്രത്നിക്കുന്ന ഉദ്യോഗസ്ഥരുടെ കൂട്ടായ്മയിൽ പങ്കെടുക്കാൻ പറ്റിയതിൽ അഭിമാനകരമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മറ്ര് സംസ്ഥാനത്തിലുള്ളവർ പോലും ഇന്ന് കേരളാ എക്സൈസ് ഉദ്യോഗസ്ഥരുടെ കുറ്റാനേഷ്വണ മികവിനെ പാഠമാക്കി ഉൾക്കൊള്ളാൻ ശ്രമിക്കുന്നുണ്ടെന്ന് അദ്ധ്യക്ഷ പ്രസംഗം നടത്തിയ കേരള സ്റ്റേറ്റ് എക്സൈസ് ഓഫീസേഴ്സ് അസോസിയേഷൻ പ്രസിഡന്റ് ആർ.മോഹൻകുമാർ പറഞ്ഞു.
പുതിയ കാലഘട്ടത്തിൽ എൻ.ഡി.പി.എസ് കേസുകൾക്കാണ് പ്രാധാന്യമെന്നും അത്തരം അന്വേഷണങ്ങൾക്ക് മുന്നിൽ നിൽക്കുന്ന സംസ്ഥാന എക്സൈസ് വകുപ്പ് കഴിവുറ്റതാണെന്നും ആർ.മോഹൻകുമാർ വ്യക്തമാക്കി.
അസോസിയേഷൻ ജനറൽ സെക്രട്ടറി എം.കൃഷ്ണകുമാർ സ്വാഗതം പറഞ്ഞു. ജനറൽ സെക്രട്ടറി കെ.സന്തോഷ് കുമാർ, ജോയിന്റ് എക്സൈസ് കമ്മീഷണർമാരായ ആർ.ഗോപകുമാർ, വൈ.ഷിബു, എസ്.വിനോദ് കുമാർ, വി.റോബർട്ട്, റ്റി.എം.മജു, എം.സുഗുണൻ, കെ.എസ്.സുരേഷ്, വി.രാജേഷ്. ജോയ് ജോസഫ് എന്നിവർ ആശംസകൾ നേർന്നു. സ്വാഗതസംഘം ജനറൽ കൺവീനർ എം.സൂരജ് നന്ദിയും രേഖപ്പെടുത്തി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |