
തിരുവനന്തപുരം: പി.എസ്.സി പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ടുള്ള അന്വേഷണം ഉന്നത ഉദ്യോഗസ്ഥരിലേക്ക്.ചോദ്യപ്പേപ്പർ മൂല്യനിർണയുമായി ബന്ധപ്പെട്ട മൂന്ന് ഉദ്യോഗസ്ഥരുടെ മൊഴി എടുത്തു. ഡെപ്യൂട്ടി സെക്രട്ടറി,ജൂനിയർ സൂപ്രണ്ട്,സിസ്റ്റം അനലിസ്റ്റ് എന്നിവരുടെ മൊഴിയാണ് പ്രത്യേക അന്വേഷണ സംഘം രേഖപ്പെടുത്തിയത്.മൂല്യനിർണയത്തിലുണ്ടായ വീഴ്ചകളിലേക്കാണ് അന്വേഷണം നീങ്ങുന്നത്.പത്ത് മാർക്കിന്റെ ചോദ്യങ്ങൾ ഒഴിവാക്കി മൂല്യനിർണയം നടത്തിയതും വിവരണാത്മക ഉത്തരങ്ങളുടെ പരിശോധനയിൽ വീഴ്ച്ച വന്നിട്ടുണ്ടോ എന്നതുമാണ് പരിശോധിക്കുന്നത്.വിവേചന അധികാരം വിനിയോഗിച്ചതിൽ സ്വജനപക്ഷപാതം കാണിച്ചിട്ടുണ്ടോ എന്നതിലും വിശദമായ അന്വേഷണം നടത്തും.
വീണ്ടും ക്രമക്കേട് പരാതി
അതേ സമയം. കേരഫെഡ് നിയമനത്തിൽ റാങ്ക് ലിസ്റ്റ് അട്ടിമറിച്ച് വിജ്ഞാപനം ഇറക്കിയെന്ന് ആരോപിച്ച് ഒരുകൂട്ടം ഉദ്യോഗാർത്ഥികൾ പ്രത്യേക അന്വേഷണ സംഘത്തിന് പരാതി നൽകി.റാങ്ക് ലിസ്റ്റ് മറികടന്ന് നിയമനം നടത്തുന്നതിനെതിരെ കേസ് നിലവിലിരിക്കെ ഹൈക്കോടതിയെ അറിയിക്കാതെയാണ് നടപടിയെന്നും പരാതിയിൽ പറയുന്നു.പി.എസ്.സി ചെയർമാന്റെ ഇടപെടലിൽ ദുരൂഹതയുണ്ടെന്ന് ആരോപിച്ചാണ് പ്രത്യേക അന്വേഷണ സംഘത്തിന് മുന്നിൽ പരാതിയുമായി എത്തിയത്.പരാതി എസ്.ഐ.ടി പരിശോധിച്ചു വരികയാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |