നെഹ്‌റുവും ഇന്ദിരയും പറഞ്ഞു, 'അദ്ഭുതം ഈ മൃഗശാല '
തിരുവനന്തപുരം: വർഷം 1982, കേരള സന്ദർശനത്തിനെത്തിയ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിക്ക് ഒരാഗ്രഹം. പേരുകേട്ട തിരുവനന്തപുരം മൃഗശാല ഒന്നു ചുറ്റിനടന്നുകാണണം. തുടർന്ന് മുഖ്യമന്ത്രിയായ കെ.കരുണാകരനും മന്ത്രിമാർക്കുമൊപ്പം ഇന്ദിരാഗാന്ധി മൃഗശാല സന്ദർശിക്കാനെത്തി.