
കൊച്ചി: ചികിത്സാ സഹായമടക്കം നൽകി സ്വാതന്ത്ര്യ സമരസേനാനികളുടെ ക്ഷേമം ഉറപ്പു വരുത്തണമെന്ന് കേന്ദ്ര, സംസ്ഥാന സർക്കാരുകളോട് ഹൈക്കോടതി നിർദ്ദേശിച്ചു. തിരുവനന്തപുരം സ്വദേശി സാബു സ്റ്റീഫന്റെ പൊതുതാത്പര്യ ഹർജിയിലാണ് ചീഫ് ജസ്റ്റിസ് സൗമെൻ സെൻ, ജസ്റ്റിസ് വി.എം. ശ്യാംകുമാർ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റെ നിർദ്ദേശം.
സംസ്ഥാനത്ത് 60 സ്വാതന്ത്ര്യ സമരസേനാനികൾ ജീവിച്ചിരിപ്പുണ്ടെന്ന് ഹർജിയിൽ പറയുന്നു. ഇതിൽ 27 പേർക്ക് കേന്ദ്ര സർക്കാരിന്റെയും 33 പേർക്ക് സംസ്ഥാന സർക്കാരിന്റെയും പെൻഷനുണ്ടെങ്കിലും അപര്യാപ്തമാണ്. എല്ലാവരും 90 പിന്നിട്ടവരാണ്. ചികിത്സയ്‌ക്കടക്കം ഇവർ ബുദ്ധിമുട്ടുകയാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |