SignIn
Kerala Kaumudi Online
Wednesday, 02 September 2026 1.02 AM IST

വയോജന ക്ഷേമ വകുപ്പ്: തസ്തികകൾ പുനർവിന്യസിച്ചു

g

തിരുവനന്തപുരം: വൈകിയെങ്കിലും വയോജനക്ഷേമ വകുപ്പിന്റെ പ്രവർത്തനത്തിന് തുടക്കമിട്ട് സർക്കാർ. വകുപ്പിലെ തസ്തികകൾ പുനർവിന്യസിച്ച് പൊതുഭരണ വകുപ്പ് ഉത്തരവിറക്കി. പുതിയ പദ്ധതികൾക്കായി നിർദ്ദേശങ്ങളും സ്വീകരിച്ചു. മാസങ്ങൾ പിന്നിട്ടിട്ടും വയോജന ക്ഷേമവകുപ്പിന്റെ പ്രവർത്തനം തുടങ്ങാതിരുന്നത് വിമർശനത്തിനിടയാക്കിയതിനെ തുടർന്നാണിത്.

പൊതുഭരണ, ഉദ്യോഗസ്ഥ ഭരണപരിഷ്‌കാര വകുപ്പുകളിലെ അഡിഷണൽ സെക്രട്ടറി, അണ്ടർ സെക്രട്ടറി, സെക്ഷൻ ഓഫീസർ, അസിസ്റ്റന്റ്, കമ്പ്യൂട്ടർ അസിസ്റ്റന്റ് തസ്തികകളാണ് പുനർവിന്യസിച്ചത്. 24 മണിക്കൂറും പ്രവർത്തിക്കുന്ന ഹെൽപ്പ് ലൈൻ, റാപ്പിഡ് റെസ്‌പോൺസ് ടീം രൂപീകരണം, പ്രത്യേക പോർട്ടൽ, വയോജന ദുർബലതാ രജിസ്റ്റർ തുടങ്ങിയവ നടപ്പാക്കുന്നതിനുള്ള നിർദ്ദേശങ്ങളും സമർപ്പിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KK
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA