
തിരുവനന്തപുരം: പ്രളയത്തെ തുടർന്ന് നേപ്പാളിൽ കുടുങ്ങിപ്പോയ കൈലാസ് മാനസസരോവർ യാത്രാ സംഘത്തിലെ 19 കേരളീയർ ഉൾപ്പെടുന്ന 23 അംഗ ഇന്ത്യൻ സംഘത്തിലെ എല്ലാവരും അവരവരുടെ നാട്ടിലെത്തി. മലയാളികൾ രണ്ടു സംഘമായി രണ്ടു ദിവസങ്ങളിലായാണ് നാട്ടിലെത്തിയത്. നേപ്പാളിൽ നിന്ന് മടങ്ങിയവരിൽ ഡോ.രേഖാ നായരുടെ നേതൃത്വത്തിലുള്ള ആറംഗ ഡോക്ടർമാരുടെ സംഘവും ഉൾപ്പെടുന്നു.
കാഠ്മണ്ഡുവിൽ നിന്നും വിമാനമാർഗം ഡൽഹിയിലെത്തിയ സംഘത്തിലെ രണ്ടു പേർ ഇൻഡിഗോ വിമാനത്തിൽ ഇന്നലെ രാത്രി തിരുവനന്തപുരത്തെത്തി. ഡോ.രേഖാ നായർ ഒഴികെയുളള സംഘത്തിലെ മറ്റുള്ളവർ കേരളത്തിൽ കുടുംബവേരുകളുള്ള ബ്രിട്ടീഷ് പൗരത്വമുളളവരാണ്. നേപ്പാളിലെ മിന്നൽ പ്രളയത്തെത്തുടർന്ന് നോർക്ക ഹെൽപ്പ് ഡെസ്‌കിൽ വിവരം ലഭിച്ചവരിൽ ഇനി ആറു പേരുമായി ഇതുവരെ ആശയവിനിമയം സാദ്ധ്യമായിട്ടില്ല.
ഓസ്‌ട്രേലിയൻ പൗരന്മാരായ നാലു പേർ,ബ്രിട്ടീഷ് പൗരത്വമുളള ഒരാൾ, ബന്ധുക്കൾ ഹെൽപ്പ് ഡെസ്‌കിൽ രജിസ്റ്റർ ചെയ്ത അമേരിക്കൻ പൗരത്വമുളള കൃഷ്ണകുമാർ രാഘവൻ (59) എന്നിവരാണിവർ. പ്രളയസമയത്ത് ചൈന-നേപ്പാൾ അതിർത്തി മേഖലകളിലായിരുന്നു ഇവർ എന്നാണ് വിവരം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |