SignIn
Kerala Kaumudi Online
Sunday, 04 October 2026 2.28 AM IST

കായികമേളയിൽ അന്വേഷണം നടത്തണം: വി.ശിവൻകുട്ടി 

d

തിരുവനന്തപുരം: സ്‌കൂൾ കായിക മേളയിലെ മത്സരങ്ങൾ അപാകതകൾ കാരണം മാറ്റിവച്ച സംഭവത്തിൽ സമഗ്രമായ അന്വേഷണം നടത്തണമെന്ന് മുൻ വിദ്യാഭ്യാസ മന്ത്രിയും സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവുമായ വി. ശിവൻകുട്ടി ആവശ്യപ്പെട്ടു. പങ്കെടുത്ത വിദ്യാർത്ഥികൾക്ക് മലിനജലം വരെ കുടിക്കേണ്ട ദുരവസ്ഥ ഉണ്ടായെന്നും പ്രസ്താവനയിൽ പറഞ്ഞു.

ഒരിക്കലും ഉണ്ടായിട്ടില്ലാത്ത കടുത്ത പ്രതിസന്ധിയും അനാസ്ഥയുമാണ് കണ്ടുവരുന്നത്. മത്സരങ്ങളിൽ പങ്കെടുക്കാൻ രക്ഷിതാക്കൾക്കൊപ്പം ദൂര സ്ഥലങ്ങളിൽ നിന്ന് എത്തിയ കുരുന്നുകളെ യാതൊരു ദയയുമില്ലാതെ തിരിച്ചയയ്ക്കുന്നു. കായിക വകുപ്പ് യാതൊരുവിധ മുന്നൊരുക്കവും നടത്തിയില്ല. വീഴ്ച വരുത്തിയ സംഘാടകർക്കും ഉത്തരവാദികളായ മന്ത്രിമാർക്കും കേരളം ഒരിക്കലും മാപ്പ് കൊടുക്കില്ല. ഇതിൽ നിന്നു ഒളിച്ചോടാൻ കായിക മന്ത്രിക്കും വിദ്യാഭ്യാസ മന്ത്രിക്കും സാധിക്കില്ല. അനിശ്ചിതത്വം പരിഹരിച്ച് കുട്ടികളുടെ കായിക പ്രതിഭ തെളിയിക്കാനുള്ള അവസരം ഉറപ്പാക്കാൻ സർക്കാർ അടിയന്തരമായി ഇടപെടണമെന്നും വി. ശിവൻകുട്ടി ആവശ്യപ്പെട്ടു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KERALA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA