
കൊച്ചി: കോഴിക്കോട്ടെ വിശ്വദീപ്തി മൾട്ടി സ്റ്റേറ്റ് അഗ്രി കോ ഓപ്പറേറ്റീവ് സൊസൈറ്റി നടത്തിയ 65 കോടി രൂപയുടെ നിക്ഷേപത്തട്ടിപ്പ് കേസിന്റെ അന്വേഷണം സി.ബി.ഐ ഏറ്റെടുത്തു. സൊസൈറ്റി ചെയർമാൻ, വൈസ് ചെയർമാൻ, ഡയറക്‌ടർ ബോർഡ് അംഗങ്ങളുൾപ്പെടെ 12പേരെ പ്രതികളാക്കി എറണാകുളത്തെ ബഡ്സ് (ബാനിംഗ് ഒഫ് അൺറെഗുലേറ്റഡ് ഡെപ്പോസിറ്റ് സ്കീംസ് ആക്ട്) പ്രത്യേകകോടതിയിൽ പ്രാഥമിക റിപ്പോർട്ടും സമർപ്പിച്ചു. ഹൈക്കോടതി നിർദ്ദേശത്തെ തുടർന്നാണ് ക്രൈംബ്രാഞ്ചിന്റെ സാമ്പത്തിക കുറ്റാന്വേഷണവിഭാഗം കേസ് സി.ബി.ഐ കൊച്ചി യൂണിറ്റിന് കൈമാറിയത്. 2023 -24ലാണ് ഇടപാട് നടന്നത്. കോഴിക്കോട്, വയനാട്, മലപ്പുറം, തൃശൂർ ജില്ലകളിലെ 750 നിക്ഷേപകർക്കാണ് പണം നഷ്‌ടപ്പെട്ടത്. 12 മുതൽ 14.5 ശതമാനംവരെ പലിശയായിരുന്നു വാഗ്ദാനം.
കമ്പനിയുടെ രജിസ്ട്രേഷൻ വിവരമറിയാൻ ക്രൈംബ്രാഞ്ച് സെൻട്രൽ രജിസ്ട്രാർക്ക് കത്തയച്ച് രണ്ടുകൊല്ലമായെങ്കിലും മറുപടി കിട്ടിയിട്ടില്ല. ക്രൈംബ്രാഞ്ച് അറസ്റ്ര് ചെയ്ത ചെയർമാനും ഡയറക്‌ടർമാരുമുൾപ്പെടെ അഞ്ചുപേർ റിമാൻഡിലാണ്. മറ്റുള്ളവരെ കണ്ടെത്താൻ നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |