SignIn
Kerala Kaumudi Online
Sunday, 04 October 2026 2.28 AM IST

ബി.ആർ.സി കോ-ഓർഡിനേറ്റർ നിയമന ഉത്തരവിറങ്ങി 

d

മുഖ്യമന്ത്രി- വിദ്യാഭ്യാസ മന്ത്രി തർക്കം പരിഹരിച്ചു

തിരുവനന്തപുരം: മുഖ്യമന്ത്രിയും വിദ്യാഭ്യാസ മന്ത്രിയും തമ്മിലുള്ള തർക്കം പരിഹരിച്ചതോടെ, 150 ബി.ആർ.സികളിൽ ബ്‌ളോക്ക് പ്രോജക്ട് കോ-ഓർഡിനേറ്റർമാരെ നിയമിച്ച് വിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കി. സർക്കാർ, എയ്ഡഡ് സ്‌കൂളുകളിൽ നിന്ന് പുനർ വിന്യസിക്കപ്പെട്ട അദ്ധ്യാപകരെയാണ് കോ-ഓർഡിനേറ്റർമാരായി നിയമിച്ചത്.

പൊതു വിദ്യാഭ്യാസ വകുപ്പിന്റെ എസ്.എസ്.കെയ്ക്ക് കീഴിലാണ് ബ്‌ളോക്ക് റിസോഴ്സ് സെന്ററുകൾ . ഈ കേന്ദ്രങ്ങളിലേക്ക് നിയമിക്കാൻ അദ്ധ്യാപകരുടെ പട്ടിക പൊതു വിദ്യാഭ്യാസ വകുപ്പ് തയ്യാറാക്കിയെങ്കിലും,, ഫയൽ വിളിച്ച് വരുത്തി മുഖ്യമന്ത്രി മാറ്റങ്ങൾ നിർദ്ദേശിച്ചു. മുഖ്യമന്ത്രിക്ക് താൽപര്യമുള്ള പേരുകൾ കൂടി ഉൾപ്പെടുത്തി ഫയൽ തിരിച്ചയച്ചു.

മുഖ്യമന്ത്രിയുടെ ഈ നീക്കത്തിൽ വിദ്യാഭ്യാസ വകുപ്പ് കടുത്ത എതിർപ്പറിയിച്ചു. യു.ഡി.എഫ് എം.എൽ.എമാരുടെയും മണ്ഡലങ്ങളിലെ യു.ഡി.എഫ് നേതൃത്വത്തിന്റെയും ശുപാർശയനുസരിച്ച് മുസ്ലിം ലീഗ് നേതൃത്വവലുമായി ആശയവിനിമയം നടത്തിയാണ് വിദ്യാഭ്യാസ മന്ത്രി എൻ.ഷംസുദ്ദീന്റെ ഓഫിസ് പട്ടിക തയ്യാറാക്കിയത്. മുഖ്യമന്ത്രി തിരുത്തി നൽകിയ പട്ടിക അതേപടി പുറത്തിറക്കാനാവില്ലെന്ന് വിദ്യാഭ്യാസ വകുപ്പ് നിലപാടെടുത്തതോടെ നിയമനം പ്രതിസന്ധിയിലായി. തിരുത്തുന്നതിന് മുമ്പ് പട്ടികയിൽ ഉണ്ടായിരുന്ന ചില പേരുകൾ വീണ്ടും ഉൾപ്പെടുത്തണമെന്നാണ് മന്ത്രി ആവശ്യപ്പെട്ടു. ഇത് കൂടി ഉൾപ്പെടുത്തിയാണ് ഇന്നലെ പട്ടികയും ഉത്തരവും പുറത്തിറക്കിയത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KERALA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA