SignIn
Kerala Kaumudi Online
Wednesday, 19 August 2026 2.47 AM IST

കേരളകൗമുദി ഓണപ്പതിപ്പ് പ്രകാശനം

onam

തിരുവനന്തപുരം: കേരളകൗമുദിയുടെ 2026ലെ ഓണപ്പതിപ്പ് ആറ്റുകാൽ ദേവീക്ഷേത്രത്തിൽ കേരളകൗമുദി ജോയിന്റ് മാനേജിംഗ് ഡയറക്ടർ ദർശൻ രവി ഐ.ഒ.ബി റീജിയണൽ മാനേജർ പ്രദുമൻ കുമാർ സിൻഹയ്ക്ക് നൽകി പ്രകാശനം ചെയ്തു.
ക്ഷേത്ര ട്രസ്റ്റ് പ്രസിഡന്റ് വി.ശോഭ,സെക്രട്ടറി ശരത്കുമാർ,എക്സിക്യുട്ടീവ് ഓഫീസർ മോഹനചന്ദ്രൻ,ട്രഷറർ ഗീതാകുമാരി,ശ്രീകാര്യകാർ പ്രദീപ് കുമാർ,രാജു എസ്.നായർ,ഐ.ഒ.ബി സീനിയർ മാനേജർ മനു ശങ്കർ.വി.എസ്,സ്‌പെഷ്യൽ പ്രോജക്ട് എഡിറ്റർ മഞ്ചു വെള്ളായണി,മാർക്കറ്റിംഗ് ജനറൽ മാനേജർമാരായ ഷിറാസ് ജലാൽ,അയ്യപ്പദാസ്,പ്രൊഡക്ഷൻ ഹെഡ് കെ.എസ്.സാബു,മാർക്കറ്റിംഗ് മാനേജർ എം.എസ്.രതീഷ്,അസിസ്റ്റന്റ് ഹരി എന്നിവർ പങ്കെടുത്തു.

''ശ്രീനിവാസൻ കൂടെയുണ്ട്-സത്യൻ അന്തിക്കാടുമായുള്ള അഭിമുഖം,മഹാഗുരുക്കന്മാരുടെ ചിരി നിമിഷങ്ങൾ,കെ.സുധാകരന്റെ നോവലൈറ്റ്,ആ ബക്കറ്റും വെള്ളവും എങ്ങോട്ടുപോയി -സി.ദിവാകരൻ,സംവിധായകൻ കമൽ പിന്നിട്ട വഴികൾ,അമ്മച്ചി,പഴങ്കഞ്ഞി വൈറലാ- കൃഷ്ണ പൂജപ്പുരയുടെ നർമ്മം..."" തുടങ്ങി എല്ലാ തലമുറയിലെയും കഥാകൃത്തുക്കളും കവികളും എഴുത്തുകാരും അണിനിരക്കുന്നു. രണ്ടു ബുക്കുകൾക്ക് വില 150 രൂപ.

English Summary

Kerala Kaumudi’s 2026 Onam Special Edition was released at the Attukal Devi Temple. Kerala Kaumudi Joint Managing Director Darshan Ravi handed over the first copy to IOB Regional Manager Pradyuman Kumar Sinha, marking the official release.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KERALAKAUMUDI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA