SignIn
Kerala Kaumudi Online
Monday, 12 October 2026 1.28 AM IST

കേരളകൗമുദിയിൽ വിദ്യാരംഭം: രജിസ്ട്രേഷൻ ആരംഭിച്ചു

തിരുവനന്തപുരം: കേരളകൗമുദിയും വെൺപാലവട്ടം ശ്രീഭഗവതി ക്ഷേത്ര കമ്മിറ്റിയും സംയുക്തമായി സംഘടിപ്പിക്കുന്ന വിദ്യാരംഭച്ചടങ്ങിനുള്ള രജിസ്‌ട്രേഷൻ ആരംഭിച്ചു. വെൺപാലവട്ടം ശ്രീഭഗവതി ക്ഷേത്രാങ്കണത്തിൽ 21നാണ് വിദ്യാരംഭം. വി.എസ്.എസ്.സി മുൻഡയറക്ടർ ഡോ. എം.ചന്ദ്രദത്തൻ, പ്രമുഖ ന്യൂറോ സർജൻ ഡോ. എം.മാർത്താണ്ഡപിള്ള, ഉന്നത വിദ്യാഭ്യാസ കൗൺസിൽ വൈസ് ചെയർമാൻ പ്രൊഫ. അച്യുത്ശങ്കർ എസ്.നായർ, ഗായിക രാജലക്ഷ്മി, വ്യവസായി ഡോ. ബിജുരമേശ് തുടങ്ങിയവർ ആചാര്യസ്ഥാനം വഹിക്കും. കുഞ്ഞുങ്ങൾക്ക് സമ്മാനങ്ങൾക്കൊപ്പം വിദ്യാരംഭം കുറിക്കുന്ന ഫോട്ടോ സൗജന്യമായും നൽകും. പാരമൗണ്ട് സ്റ്റുഡിയോ ആണ് ഫോട്ടോ സ്‌പോൺസർ ചെയ്യുന്നത്. രജിസ്‌ട്രേഷന് ഫോൺ: 9645089898, 0471 7117000.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KERALAKAUMUDI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA