
തിരുവനന്തപുരം: മൂല്യനിർണയത്തിലെ പിഴവിനെ തുടർന്ന് വിവാദമായ ആസൂത്രണ ബോർഡിലെ തസ്തികകളുടെ പുതുക്കിയ ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ട രണ്ടു ഉദ്യോഗാർത്ഥികളെ അഭിമുഖത്തിന് വിളിച്ചു. ചീഫ് (ഇൻഡസ്ട്രി ആൻഡ് ഇൻഫ്രാസ്ട്രക്ചർ ഡിവിഷൻ ) , ചീഫ് (പ്ലാൻ കോ - ഓർഡിനേഷൻ ഡിവിഷൻ) എന്നീ തസ്‌തികകളിലെ ലിസ്റ്റിൽ പുതുതായി ഉൾപ്പെട്ട രണ്ടുപേർക്ക് വേണ്ടിയാണ് അടുത്ത മാസം 9 ന് അഭിമുഖം.
58 മാർക്കിന്റെ പത്ത് ചോദ്യങ്ങൾ കൂടി മൂല്യനിർണയം നടത്തിയപ്പോഴാണ് രണ്ടുപേർ പുതുതായി ഉൾപ്പെട്ടത്. ചീഫ് ഇൻഡസ്ട്രി ആൻഡ് ഇൻഫ്രാസ്ട്രക്ചർ ചുരുക്കപ്പട്ടികയിൽ നേരത്തേയുണ്ടായിരുന്ന ഒരാൾ പുറത്താകുകയും ചെയ്തിരുന്നു. അഭിമുഖത്തിന്റെ കൂടി മാർക്ക് ചേർത്താകും പുതുക്കിയ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുക.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |