SignIn
Kerala Kaumudi Online
Sunday, 12 July 2026 2.06 AM IST

ഫിറ്റ്നസില്ലാതെ 2000 സ്‌കൂളുകൾ; വിവാദ ഉത്തരവ് പിൻവലിച്ചു

aa

തിരുവനന്തപുരം: സംസ്ഥാനത്ത് താത്കാലിക ഫിറ്റ്നസ് സർട്ടിഫിക്കറ്റിൽ പ്രവർത്തിക്കുന്നത് രണ്ടായിരത്തോളം സ്‌കൂളുകൾ. ഈ സ്‌കൂളുകൾ എത്രയും വേഗത്തിൽ ഫിറ്റ്നസ് നേടണമെന്ന് സർക്കാർ നിർദ്ദേശിച്ചു.

15നകം ഫിറ്റ്നസ് നേടിയില്ലെങ്കിൽ അദ്ധ്യാപകരുടെ ശമ്പളം തടയുമെന്ന ഉത്തരവ് പൊതുവിദ്യാഭ്യാസ മന്ത്രിയുടെ നിർദ്ദേശത്തെ തുടർന്ന് പിൻവലിച്ചു.

പൊതു വിദ്യാഭ്യാസ മന്ത്രി എൻ.ഷംസുദീൻ അറിയാതെയാണ് ശമ്പളം തടയുമെന്ന ഉത്തരവ് പൊതുവിദ്യാഭ്യാസ ഡയറക്ടർ സ്‌നേഹിൽ കുമാർ സിംഗ് പുറപ്പെടുവിച്ചത്. ഈ അദ്ധ്യായന വർഷം 5000ഓളം സ്‌കൂളുകളാണ് താത്കാലിക ഫിറ്റ്നസ് സർട്ടിഫിക്കറ്റിൽ പ്രവർത്തനം തുടങ്ങിയത്. അഞ്ച് വകുപ്പുകളുടെ പരിശോധനാ റിപ്പോർട്ട് ഹാജരാക്കിയാലേ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകൂവെന്ന നിബന്ധന സ്‌കൂളുകളെ ബുദ്ധിമുട്ടിലാക്കിയിരുന്നു. പിന്നീടിതിൽ ഇളവ് നൽകി, ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകാൻ ദ്ദേശ സ്ഥാപനങ്ങളെ ചുമതലപ്പെടുത്തി. എന്നാൽ പഴക്കമുള്ള കെട്ടിടങ്ങൾ, സ്‌കൂളുകളിലെ വയറിംഗ് പരിശോധന എന്നിവ ചൂണ്ടിക്കാട്ടി ദ്ദേശ സ്ഥാപന എൻജിനീയർമാർ നിസഹകരിച്ചതോടെ, മേയ് അവസാനമായിട്ടും ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിക്കാതെയായി. കേരള വിദ്യാഭ്യാസ ചട്ടമനുസരിച്ച് ഈ സ്‌കൂളുകൾക്ക് പ്രവർത്തിക്കാനാവില്ല. ഇതിൽ രണ്ടായിരത്തോളം സ്‌കൂളുകൾ ഇപ്പോഴും താത്കാലിക ഫിറ്റ്നസ് സർട്ടിഫിക്കറ്റിൽ പ്രവർത്തിക്കുന്നു. ഇതിൽ കൂടുതലും എൽ.പി വിഭാഗമാണ്. പഴക്കമുള്ള കെട്ടിടങ്ങളുള്ള സ്‌കൂളുകൾക്ക് സ്ട്രക്ചറൽ സ്‌റ്റെബിലിറ്റി സർട്ടിഫിക്കറ്റ് വേണമെന്നാണ് ദ്ദേശഭരണ എൻജിനീയർമാർ ആവശ്യപ്പെടുന്നത്. ഇതിനായി എൻജിനീയറിംഗ് വിദഗ്ധരുടെ സേവനവും വലിയ ഫീസും വേണ്ടി വരും. പരമാവധി ആറു മാസത്തേക്കാണ് സർട്ടിഫിക്കറ്റ്. പാചകപ്പുരകളിലെ പ്രശ്നങ്ങളും ഭിന്നശേഷി കുട്ടികൾക്കായുള്ള റാമ്പില്ലാത്തതും പല സ്‌കൂളുകളിലും ഫിറ്റനസ് സർട്ടിഫിക്കറ്റ് നിഷേധിക്കാൻ ഇടയാക്കിയിട്ടുണ്ട്. വയറിംഗ് പരിശോധനയ്ക്കായി ലൈസൻസുള്ള വയർമാൻ മതിയെന്ന നിബന്ധന സർക്കാർ കൊണ്ടുവന്നിരുന്നു. അതുവരെ താത്കാലിക ഫിറ്റ്നസിൽ പ്രവർത്തിക്കാനും അനുമതി നൽകി. ചില സ്‌കൂളുകൾ ഈ ഇളവ് ദുരുപയോഗം ചെയ്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KERALA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA