SignIn
Kerala Kaumudi Online
Tuesday, 09 June 2026 5.22 AM IST

തുറന്നു പറഞ്ഞാൽ ശത്രുക്കൾ കൂടും : കൊടിക്കുന്നിൽ

READ ENGLISH VERSION
kodukkunnil-suresh

തിരുവനന്തപുരം : ചില കാര്യങ്ങൾ തുറന്നു പറഞ്ഞാൽ വിവാദമാകുമെന്നും ശത്രുക്കൾ കൂടുമെന്നും കൊടിക്കുന്നിൽ സുരേഷ്.എം.പി രമേശ് ചെന്നിത്തലയുടെ ഗാന്ധി ഗ്രാമം സംഘടിപ്പിക്കുന്ന ദളിത് പ്രോഗ്രസ് കോൺക്ലേവിൽ ആദരം ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു അദ്ദേഹം.
വൈകാരികമായാണ് പ്രസംഗം തുടങ്ങിയത്. താൻ നിൽക്കുന്നത് വല്ലാത്തൊരു അവസ്ഥയിലാണ്. പറഞ്ഞാൽ പലതും തുറന്ന് പറയേണ്ടി വരും. അതുകൊണ്ട് പ്രസംഗം എഴുതിക്കൊണ്ടാണ് വന്നത്. സംവരണ മണ്ഡലത്തിൽ തുടർച്ചയായി ജയിക്കുക എളുപ്പമല്ലായിരുന്നു. എട്ട് തവണ ജയിക്കാൻ മറ്റാർക്കും സാധിച്ചിട്ടില്ല. എന്നാൽപല തരത്തിലുള്ള ആക്രമണം നേരിട്ടു.താൻ മാത്രം തോൽക്കുമെന്ന് മാദ്ധ്യമങ്ങൾ പ്രചരിപ്പിച്ചു. തനിക്ക് പകരം മറ്റാരെങ്കിലുമായിരുന്നെങ്കിൽ പിടിച്ചു നിൽക്കില്ലായിരുന്നു

കഴിഞ്ഞ രണ്ടു തിരഞ്ഞെടുപ്പിൽ തന്നെ ഒഴിവാക്കണമെന്ന് നേതൃത്വത്തോട് അഭ്യർത്ഥിച്ചിരുന്നു. പാർട്ടി അവശ്യപ്പെട്ടത് കൊണ്ടാണ് മത്സരിച്ചത്. താൻ നിന്നില്ലെങ്കിൽ ജയിക്കാൻ ബുദ്ധിമുട്ടായിരിക്കുമെന്ന് പാർട്ടി നേതാക്കൾ പറഞ്ഞു. തന്നെക്കാൾ കൂടുതൽ കാലം എംപിയായി ഇരുന്നവരുണ്ട്. അവരെ ആരും ഒന്നും പറയാറില്ല.തന്നെ മാത്രമാണ് വേട്ടയാടുന്നതെന്നും കൊടിക്കുന്നിൽ സുരേഷ് പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: KS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA