SignIn
Kerala Kaumudi Online
Saturday, 25 July 2026 1.53 PM IST

മൂത്രം പരിശുദ്ധമാണ് പരിപാവനമാണ്, അത്‌ കുടിച്ചാണ് ക്യാൻസറിനെ അതിജീവിച്ചതെന്ന് നടൻ കൊല്ലം തുളസി

READ ENGLISH VERSION
kollam-thulasi

തൃശൂർ: മൂത്രം പരിപാവനവും പരിശുദ്ധവുമാണെന്നും എന്ത് അസുഖമുണ്ടായാലും മൂത്രം കുടിച്ചാൽ മതിയെന്നും നടൻ കൊല്ലം തുളസി. യൂറിൻ തെറാപ്പി സംസ്ഥാന സമ്മേളനം തൃശൂരിൽ ഉദ്‌ഘാടനം ചെയ്‌ത് പ്രസംഗിക്കവെയാണ് കഴിഞ്ഞ‌ദിവസം നടൻ ഇത്തരത്തിൽ പറഞ്ഞത്. തന്റെ കൂട്ടിന് രക്ഷകനായി മൂത്രമുള്ളിടത്തോളം കാലം താൻ നിൽക്കുമെന്ന് ഉറപ്പാണെന്നും കൊല്ലം തുളസി അഭിപ്രായപ്പെട്ടു.

'എല്ലാ വൈദ്യശാസ്‌ത്രവും പരാജയപ്പെടുമ്പോഴാണ് നമ്മൾ മറ്റുവഴികൾ നോക്കുന്ന മാനസികാവസ്ഥ ഉണ്ടാകുന്നത്. എനിക്കും ഉണ്ടായിട്ടുണ്ട്. എനിക്ക് ക്യാൻസർ പിടിപെട്ടപ്പോൾ അതിനെ അതിജീവിക്കാൻ പലവഴികളും തേടി. അക്കൂട്ടത്തിലാണ് യൂറിൻ തെറാപ്പിയെപ്പറ്റിയറിഞ്ഞത്. അതിലൂടെ ഞാൻ രോഗത്തെ അതിജീവിച്ചു. വരുന്ന 28-ാം തീയതി എനിക്ക് 75 വയസാകും. ഇനിയും ഒരു 25 വർഷം കൂടി ജീവിക്കണമെന്നാണ് ആഗ്രഹം.' കൊല്ലം തുളസി പറഞ്ഞു.

'മൂത്രം പരിശുദ്ധമാണ് പരിപാവനമാണ്. ആശുപത്രിയിൽ കയറിയിറങ്ങേണ്ടതില്ല. സകലവിധ അസുഖങ്ങൾക്കും മൂത്രം കുടിക്കാം. ഇപ്പോഴേ കുടിച്ച് തുടങ്ങിക്കോ.' അദ്ദേഹം പറഞ്ഞു. മൂത്രം കുടിക്കുന്നതിന് പലരിൽ നിന്നും തെറികേട്ടതായും എന്നാൽ എവിടെയും താൻ തുറന്നുപറയുമെന്നും കൊല്ലം തുളസി വ്യക്തമാക്കി.

വലിയ ആശുപത്രിയിൽ പോയി ഡോക്‌ടറെ കാണുകയോ മെഡിക്കൽ സ്റ്റോറിൽ പോകുകയോ വേണ്ടെന്നും മൂത്രം കുടിച്ചാൽ മതിയെന്നും പറഞ്ഞ കൊല്ലം തുളസി പലരും പല അസുഖങ്ങൾക്കും മൂത്രം കുടിക്കാറുണ്ടെങ്കിലും അത് തുറന്നുപറയാൻ മടിക്കുന്നതായും അറിയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KOLLAM THULASI, ACTOR, URINE THERAPY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA