
കൊച്ചി: എറണാകുളം മഹാരാജാസ് കോളേജ് വിദ്യാർത്ഥി അഭിമന്യു കൊല്ലപ്പെട്ട കേസിൽ പ്രതികൾക്കെതിരേ ഒരു വകുപ്പു കൂടി ചുമത്തണമെന്ന ആവശ്യവുമായി പ്രോസിക്യൂഷൻ. ബോധപൂർവം പരിക്കേൽപിച്ചതിനുള്ള ഐ,പി,സി 323-ാം വകുപ്പ് കൂടി ചുമത്തണമെന്നാണ് ആവശ്യപ്പെട്ടത്. കേസ് കൂടുതൽ വാദം കേൾക്കുന്നതിന് 28ലേക്ക് മാറ്റി.
ചില പ്രതികൾ സാക്ഷികളെ കൈ കൊണ്ട് ഇടിക്കുകയും ദേഹോപദ്രവം ഏൽപ്പിക്കുകയും ചെയ്തത് കൂടി കുറ്റപത്രത്തിൽ ഉൾപ്പെടുത്തണമെന്നാണ് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ പ്രോസിക്യൂഷൻ ആവശ്യപ്പെത്.കോടതി അനുവദിച്ചാൽ, പുതിയ വകുപ്പും ഉൾപ്പെടുത്തിയുള്ള കുറ്റപത്രം വിചാരണ തുടങ്ങുന്നതിനു മുമ്പ് പ്രതികളെ വായിച്ചു കേൾപ്പിക്കണം. സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ജി. മോഹൻരാജാണ് പ്രോസിക്യൂഷനുവേണ്ടി ഹാജരാകുന്നത്. ആദ്യഘട്ടത്തിൽ 16 പ്രതികളാണ് വിചാരണനേരിടുന്നത്. 2018 ജൂലായ് രണ്ടിനാണ് അഭിമന്യു കൊല്ലപ്പെട്ടത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |