
തിരുവനന്തപുരം: ചരിത്രത്തിലാദ്യമായി സംസ്ഥാന നിയമസഭാ മന്ദിരത്തിൽ പാർലമെന്ററി പാർട്ടി ഓഫീസ് ആരംഭിച്ച് ബി.ജെ.പി. അഡ്മിനിസ്ട്രേറ്റീവ് ബ്ളോക്കിൽ 302-ാം മുറിയിലാണ് ഓഫീസ് പ്രവർത്തിക്കുക. ഇന്നലെ സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ ഓഫീസിന്റെ പ്രവർത്തനം ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ വി. മുരളീധരൻ എം.എൽ.എ, ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി എസ്.സുരേഷ്, കുമ്മനം രാജശേഖരൻ, ജില്ലാ പ്രസിഡന്റ് കരമന ജയൻ, കെ.സോമൻ, അഡ്വ.ജെ.ആർ.പദ്മകുമാർ, ഓഫീസ് ഏകോപന ചുമതലയുള്ള അഖിൽ പാലോട്ടുമഠം എന്നിവർ പങ്കെടുത്തു. ജനങ്ങളുടെ ആവശ്യങ്ങളും പ്രശ്നങ്ങളും നിയമസഭയിൽ ശക്തമായി ഉയർത്താനുള്ള പ്രവർത്തന കേന്ദ്രമായി ഓഫീസ് മാറുമെന്ന് നിയമസഭാകക്ഷി നേതാവ് ബി.ബി.ഗോപകുമാർ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |