കോട്ടയം: മക്കൾക്ക് വിഷം നൽകി ദമ്പതികൾ ആത്മഹത്യ ചെയ്യാൻ ശ്രമിച്ച സംഭവത്തിൽ ചികിത്സയിലായിരുന്ന അമ്മയും മകളും മരിച്ചു. അയർക്കുന്നം ളാക്കാട്ടൂർ ചിറപ്പുറത്ത് തോമസ് (ജോബി 50)ന്റെ ഭാര്യ ജോസ്ന (40), മകൾ മരിയ തോമസ് തെരേസ (17) എന്നിവരാണ് മരിച്ചത്.
ഇന്നലെ പുലർച്ചെയോടെയാണ് മരിയ മരണത്തിന് കീഴടങ്ങിയത്. മകളുടെ പോസ്റ്റുമോർട്ടം നടപടികൾ പൂർത്തിയായതിന് പിന്നാലെ വൈകിട്ടോടെ അമ്മയും മരിച്ചു. ജോബിയുടെയും മകൻ അലൻ തോമസിന്റെയും (12) നില അതീവ ഗുരുതരമാണെന്നാണ് വിവരം.
കഴിഞ്ഞ പതിമൂന്നിനായിരുന്നു സംഭവം. ജോസ്നയും മക്കളും ജ്യൂസിനകത്തും തോമസ് മദ്യത്തിൽ ചേർത്തുമാണ് കീടനാശിനി കഴിച്ചത്. മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത് മുതൽ 96 മണിക്കൂർ തുടർച്ചയായി ഡയാലിസിസ് ചെയ്ത അലന്റെ ജീവൻ രക്ഷിക്കാനുള്ള തീവ്രശ്രമത്തിലാണ് ഡോക്ടർമാർ. സാമ്പത്തിക ഇടപാടുകളാണ് ആത്മഹത്യാ ശ്രമത്തിന് പിന്നിലെന്നാണ് വിവരം.
കൂരോപ്പട സർവീസ് സഹകരണ ബാങ്കിലെ കളക്ഷൻ ഏജന്റാണ് ജോസ്ന. മറ്റക്കര എച്ച്.എസ്.എസ് പ്ലസ്ടു വിദ്യാർത്ഥിനിയാണ് മരിയ. പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്ത മരിയയുടെ മൃതദേഹം കാരിത്താസിലെ സ്വകാര്യ ആശുപത്രിയിലും ജോസ്നയുടെ മൃതദേഹം മെഡിക്കൽ കോളേജ് മോർച്ചറിയിലും സൂക്ഷിച്ചിരിക്കുകയാണ്.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. ഹെൽപ്പ്ലൈൻ നമ്പരുകൾ-1056, 0471- 2552056)
Three members of a Kottayam family, Thomas (50), his wife Josna (40), and daughter Maria Thomas Teresa (17), have died following a suicide attempt. The parents reportedly poisoned their children and consumed pesticide due to suspected financial issues. Their 12-year-old son, Alan Thomas, remains in critical condition, undergoing intensive medical care.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |