തിരുവനന്തപുരം: സ്വാതന്ത്ര്യ ദിനാഘോഷങ്ങളിൽ വന്ദേമാതരം പൂർണമായി ആലപിക്കണമെന്ന സർക്കാർ ഉത്തരവിൽ പ്രതികരിച്ച് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി. വന്ദേമാതരത്തിന്റെ ആദ്യഭാഗം മാത്രമേ ചൊല്ലുകയുള്ളൂവെന്നും ഇത് തന്നെയാണ് യു.ഡി,എഫിന്റെയും യു.പി.എയുടെയും അഖിലേന്ത്യാതലത്തിലുള്ള നയമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
കോൺഗ്രസിന്റെയും മുന്നണിയുടെയും സാധാരണ നടപടിക്രമം അനുസരിച്ച് ഗാനത്തിന്റെ ആദ്യഭാഗം മാത്രമാണ് കാലാകാലങ്ങളായി ആലപിച്ചിട്ടുള്ളതെന്ന് മന്ത്രി വ്യക്തമാക്കി. വന്ദേമാതരം പൂർണമായി ആലപിക്കണമെന്ന തരത്തിൽ ചീഫ് സെക്രട്ടറി ഇറക്കിയ പുതിയ നിർദ്ദേശത്തെ കുറിച്ചുള്ള മാദ്ധ്യമ പ്രവർത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ചീഫ് സെക്രട്ടറിയുടെ നിർദ്ദേശത്തിന്റെ പൂർണമായ വിശദാംശങ്ങൾ എന്തൊക്കെയാണെന്ന് പരിശോധിച്ച ശേഷം മാത്രമേ കൂടുതൽ പ്രതികരിക്കാനാകൂ എന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. പുതിയ നിർദ്ദേശങ്ങളെ കുറിച്ച് മുഖ്യമന്ത്രിയുമായി സംസാരിച്ച ശേഷം വിശദീകരിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സംസ്ഥാന ഗീതം ഉണ്ടെങ്കിൽ ആദ്യം അതും പിന്നാലെ ദേശീയഗീതമായ വന്ദേമാതരവും തുടർന്ന് ദേശീയഗാനവും ചടങ്ങുകളിൽ കർശനമായി ആലപിക്കണമെന്നാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ പുതിയ നിർദേശം. വന്ദേമാതരത്തിലെ യഥാർഥ കവിതയിലുള്ള ആറ് ചരണങ്ങളും ഒഴിവാക്കാതെ പൂർണമായി ആലപിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്. ദേശീയഗീതത്തിന്റെ ഔദ്യോഗിക ആലാപന സമയം മൂന്ന് മിനിറ്റും 10സെക്കൻഡുമാണ്. ദേശീയഗാനം ആലപിക്കുമ്പോൾ അവയുടെ വരികളും ചിഹ്നങ്ങളും കൃത്യമായിപാലിച്ച് കൃത്യമായി വേണം അവതരിപ്പിക്കാൻ. നിർദേശങ്ങൾ എല്ലാ സംസ്ഥാനങ്ങളും വിവിധ വകുപ്പുകൾക്കും സ്ഥാപനങ്ങൾക്കും കൈമാറണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സ്വാതന്ത്ര്യദിനാഘോഷങ്ങളിൽ വന്ദേമാതരം മുഴുവനായി ആലപിക്കാൻ ചീഫ് സെക്രട്ടറി ഉത്തരവിറക്കിയത്. വന്ദേമാതരം പൂർണ്ണമായി പാടുന്നത് ആർ.എസ്.എസിന് കീഴ്പെടലാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ കുറ്റപ്പെടുത്തി.യിരുന്നു. ഉത്തരവ് പിൻവലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |