SignIn
Kerala Kaumudi Online
Saturday, 08 August 2026 12.56 AM IST

അറിഞ്ഞില്ല ആധാർ ചതിക്കുമെന്ന് ! 85,000 സൗജന്യ റേഷൻകാർ കുടുങ്ങി # ഇത്രയും കാലം വാങ്ങിയതിന് ഒരു ലക്ഷംവരെ പിഴ 

r

തിരുവനന്തപുരം: സംസ്ഥാനത്തെ മുൻഗണനാ റേഷൻ കാർഡ് ഉടമകളിൽ 85,000 ഓളം പേർ അനധികൃതമായി സൗജന്യറേഷൻ വാങ്ങിയതായി കേന്ദ്ര ഭക്ഷ്യവകുപ്പിന്റെ കണ്ടെത്തൽ.

റേഷൻ കാർഡ് വിവരങ്ങൾ ആധാറുമായി ബന്ധിപ്പിച്ചതോടെയാണ് ഇത്തരക്കാരെ തിരിച്ചറിഞ്ഞത്. ആധാർ കാർഡ് പാൻ കാർഡുമായി ബന്ധിപ്പിച്ചിരിക്കുന്നതിനാൽ ബാങ്ക് അക്കൗണ്ടുകൾ നോക്കി സത്യാവസ്ഥ ബോധ്യമായി.

സൗജന്യമായി വാങ്ങിയ ധാന്യത്തിന്റെ വിപണിവില പിഴയായി ഈടാക്കാനാണ് നിർദ്ദശം. ഉദ്യോഗസ്ഥർ നോട്ടീസ് അയച്ചു തുടങ്ങി. 15,000 രൂപ മുതൽ ഒരു ലക്ഷം രൂപവരെ പിഴയായി ഈടാക്കേണ്ടി വരും. ഈ തുകയിൽ കുറവ് വരുത്തി 'രക്ഷിക്കാനാ"ണ് സംസ്ഥാനത്തിന്റെ ശ്രമം.

മുൻഗണന പട്ടികയിൽ ഉൾപ്പെട്ടവർ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുമ്പോൾ കാർഡ് സ്വയം സറണ്ടർ ചെയ്യണമെന്നാണ് നിയമം. അങ്ങനെ ചെയ്യാത്തവരെയാണ്

കേന്ദ്രഭക്ഷ്യവകുപ്പ് കണ്ടെത്തിയത്.

ഒറ്റത്തവണ തീർപ്പാക്കൽ

തുടങ്ങാൻ സംസ്ഥാനം

പിഴ നോട്ടീസ് ലഭിച്ചവർ കൂട്ടത്തോടെ പരാതിയുമായി എത്തിയതോടെ ഒറ്റത്തവണ തീർപ്പാക്കൽ യജ്ഞം നടത്താനാണ് സംസ്ഥാന ഭക്ഷ്യവകുപ്പിന്റെ നീക്കം. കേന്ദ്ര സർക്കാരിന്റെ അനുമതി തേടിയിട്ടുണ്ട്. 25,000 രൂപയ്ക്കു മുകളിൽ ഒരു ലക്ഷം വരെ അടയ്ക്കേണ്ടവരുടെ പിഴത്തുക 25,000 ആക്കി നിജപ്പെടുത്താനാണ് തീരുമാനം. ചെറിയ തുകയുള്ളവർ അതടച്ചാൽ മതിയാകും.

അർഹത നഷ്ടപ്പെടുന്നത്

1.വാർഷിക വരുമാനം 3 ലക്ഷത്തിൽ കൂടുതൽ ആകുമ്പോൾ. ബാങ്കിലെ ആധാർ- പാൻ കാർഡ് ലിങ്ക് വഴി അറിയാനാകും

2 കാർഡുള്ളപ്പോൾ വീട് 1000 ചതുരശ്ര അടിക്കു താഴെയാകും. വലിയ വീട് സ്വന്തമാക്കുമ്പോൾ അർഹത നഷ്ടപ്പെടും

3 കാർഡിൽ പേരുള്ള ആരെങ്കിലും പുതിയ കാർ വാങ്ങുമ്പോൾ

4 ഒരേക്കറിൽ കൂടുൽ ഭൂമിയുടെ ഉടമസ്ഥരാകുമ്പോൾ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: RATION CARD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA