SignIn
Kerala Kaumudi Online
Wednesday, 14 October 2026 5.17 PM IST

പാരമ്പര്യ നെൽവിത്ത് സംരക്ഷകൻ ചെറുവയൽ രാമൻ അന്തരിച്ചു

READ ENGLISH VERSION
cheruvayal-raman
ചെറുവയൽ രാമൻ

കൽപ്പറ്റ: പദ്‌മശ്രീ ജേതാവും വയനാട്ടിലെ പാരമ്പര്യ നെൽവിത്ത് സംരക്ഷകനും അറിയപ്പെടുന്ന ജൈവ കർഷകനുമായ ചെറുവയൽ രാമൻ അന്തരിച്ചു. 74 വയസായിരുന്നു. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. സംസ്ഥാന സർക്കാരിന്റെ ഉൾപ്പെടെ അനേകം പുരസ്‌കാരങ്ങൾ തേടിയെത്തിയ കുറിച്യ സമുദായാംഗമായ കർഷകനായിരുന്നു. 2023ലാണ് രാജ്യം പദ്‌മശ്രീ പുരസ്‌കാരം നൽകി ആദരിച്ചത്.

1952ൽ വയനാട് മാനന്തവാടിക്കടുത്തുള്ള എടവക കമ്മനയിലാണ് ജനിച്ചത്. കാർഷിക പരിജ്ഞാനമോ സസ്യശാസ്ത്രമോ പഠിച്ചിട്ടില്ലാത്ത രാമൻ 17ാം വയസ് മുതലാണ് കൃഷി ചെയ്ത് തുടങ്ങിയത്. വയനാടിന്റെ 'നെല്ലച്ഛൻ' എന്നാണ് അറിയപ്പെട്ടിരുന്നത്. വിദേശത്ത് നിന്ന് കൃഷിയെക്കുറിച്ചറിയാൻ വിദ്യാർത്ഥികൾ ഉൾപ്പെടെ രാമന്റെ കമ്മനയിലെ വസതിയിൽ എത്താറുണ്ടായിരുന്നു.

ബ്രസീൽ, യുഎഇ എന്നിവിടങ്ങൾ സന്ദർശിച്ചിട്ടുണ്ട്. 2018ൽ അജ്മലിൽ ക്ളാസെടുക്കാൻ പോയപ്പോൾ ഹൃദയാഘാതം സംഭവിച്ചു. തുടർന്ന് യാത്രകൾ കുറച്ചിരുന്നു. സിംഗപ്പൂരിലും ലണ്ടനിലും ക്ളാസെടുക്കാൻ ക്ഷണമുണ്ടായെങ്കിലും ആരോഗ്യ കാരണങ്ങളാൽ പോയില്ല. 55 പാരമ്പര്യ നെൽവിത്തുകൾ രാമന്റെ പക്കലുണ്ടായിരുന്നു. 2026ൽ കാർഷികമേഖലയിലെ സമഗ്ര സംഭാവനയ്ക്ക് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ പേരിൽ സംസ്ഥാന കൃഷിവകുപ്പ് ഏർപ്പെടുത്തിയ പുരസ്‌കാരം ലഭിച്ചു. ഭാര്യ: ഗീത. മക്കൾ: രമണി, രമേശൻ, രാജേഷ്, രജിത. മരുമക്കൾ: രാജൻ, ഉണ്ണികൃഷ്ണൻ, രജിത, തങ്കമണി.

English Summary

Padma Shri recipient Cheruvayal Raman, a renowned traditional paddy seed conservator and organic farmer from Wayanad, has passed away at 74. Known for preserving 55 indigenous rice varieties, the Kurichya community member received numerous accolades, including the national honour in 2023 for his significant contributions to agriculture.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CHERUVAYAL RAMAN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA