SignIn
Kerala Kaumudi Online
Saturday, 26 September 2026 2.02 AM IST

സൂ​ര്യ​ചൈ​ത​ന്യ​മായി​ സൂ​ര്യ​ ​കൃ​ഷ്ണ​മൂ​ർ​ത്തി

krishnamoorthy

തി​രു​വ​ന​ന്ത​പു​രം​:​ ​'​സൂ​ര്യ​ചൈ​ത​ന്യം'​ ​​വീ​ടി​ന്റെ​ ​മു​റ്റ​ത്ത് ​വ​ലി​യൊ​രു​ ​ഗ​ണ​പ​തി​ ​വി​ഗ്ര​ഹ​ത്തി​നു​ ​മു​ന്നി​ൽ​ ​ര​ണ്ട് ​മ​ൺ​കു​ട​ങ്ങ​ളി​ലാ​യി​ ​ചി​താ​ഭ​സ്മം.​ ​സ​മീ​പ​ത്ത് ​നി​ല​വി​ള​ക്ക് ​നി​റ​ഞ്ഞു​ ​ക​ത്തു​ന്നു.​ ​സൂ​ര്യ​ ​കൃ​ഷ്ണ​മൂ​ർ​ത്തി​ ​അ​വി​ടെ​യെ​വി​ടെ​യോ​ ​ഉ​ണ്ടെ​ന്നു​ ​അ​വി​ടെ​യെ​ത്തു​ന്ന​വ​ർ​ക്കു​ ​തോ​ന്നും.​ ​ആ​ ​കു​ട​ങ്ങ​ളി​ൽ​ ​അ​ദ്ദേ​ഹ​ത്തി​ന്റെ​ ​ചി​താ​ഭ​സ്മ​മാ​ണ്.​ ​ഒ​ന്ന് ​കാ​ശി​യി​ലൊ​ഴു​ക്കാ​നും​ ​മ​റ്റൊ​ന്ന് ​രാ​മേ​ശ്വ​ര​ത്ത് ​നി​മ​ജ്ജനം​ ​ചെ​യ്യാ​നും.
സാ​ധാ​ര​ണ​ ​ദേ​വ​ ​വി​ഗ്ര​ഹ​ങ്ങ​ൾ​ക്കു​ ​മു​ന്നി​ൽ​ ​ചി​താ​ഭ​സ്മം​ ​വ​യ്ക്കാ​റി​ല്ല.​ ​വൈ​കി​ട്ടോ​ടെ​ ​'​ഗ​ണേ​ശ​'​ത്തി​നു​ ​സ​മീ​പ​ത്തെ​ ​പ്ലാ​വി​ന്റെ​ ​ചു​വ​ട്ടി​ലേ​ക്ക് ​മാ​റ്റി​ ​വ​ച്ചു.​ ​നി​മ​ജ്ജനം​ ​എ​ന്നു​ ​വേ​ണ​മെ​ന്ന് ​തീ​രു​മാ​നി​ച്ചി​ട്ടി​ല്ല.
ത​ന്റെ​ ​ക​ലാ​സ​പ​ര്യ​യ്ക്ക് ​ഊ​ർ​ജ്ജം​ ​പ​ക​ർ​ന്ന​ ​ചൈ​ത​ന്യം​ ​ഗ​ണ​പ​തി​യെ​ന്ന് ​കൃ​ഷ്ണ​മൂ​ർ​ത്തി​ ​എ​ന്നും​ ​വി​ശ്വ​സി​ച്ചി​രു​ന്നു.​ ​ഗ​ണ​പ​തി​ ​വി​ഗ്ര​ഹ​ങ്ങ​ളോ​ടു​ള്ള​ ​അ​ദ്ദേ​ഹ​ത്തി​ന്റെ​ ​ഇ​ഷ്ടം​ ​എ​ന്തെ​ന്ന് ​അ​റി​യാ​ൻ​ ​ഒ​രി​ക്ക​ലെ​ങ്കി​ലും​ ​വ​സ​തി​യാ​യ​ ​തൈ​ക്കാ​ട് ​ '​സൂ​ര്യ​ചൈ​ത​ന്യ"ത്തി​ലെ​ത്തി​യാ​ൽ​ ​മ​തി.വീ​ടി​ന​ക​ത്തും​ ​പു​റ​ത്തു​മൊ​ക്കെ​ ​ഗ​ണേ​ശ​​വി​ഗ്ര​ഹ​ങ്ങ​ളാ​ണ്.​ ​എ​ല്ലാം​ ​വ്യ​ത്യ​സ്ത​ ​ഭാ​വ​ത്തി​ലു​ള്ള​ ​ഗ​ണ​പ​തി​ ​ശി​ല്പ​ങ്ങ​ൾ.
3000​ത്തി​ലേ​റെ​ ​ഗ​ണ​പ​തി​വി​ഗ്ര​ഹ​ങ്ങ​ൾ​ ​ഇ​വി​ടെ​യു​ണ്ട്.​ ​സാം​സ്കാ​രി​ക​ ​പ​രി​പാ​ടി​ക​ളി​ൽ​ ​പ​ങ്കെ​ടു​ക്കു​മ്പോ​ൾ​ ​കൃ​ഷ്ണ​മൂ​ർ​ത്തി​ ​ഉ​പ​ഹാ​ര​ങ്ങ​ൾ​ ​വാ​ങ്ങാ​റി​ല്ല.​ ​ഗ​ണ​പ​തി​ ​ശി​ല്പ​മാ​ണെ​ങ്കി​ൽ​ ​സ്വീ​ക​രി​ക്കും.​ ​എ​വി​ടെ​യെ​ങ്കി​ലും​ ​സ​വി​ശേ​ഷ​ ​ഗ​ണ​പ​തി​ ​വി​ഗ്ര​ഹം​ ​ക​ണ്ടാ​ൽ​ ​അ​ത് ​വി​ല​ ​കൊ​ടു​ത്തു​ ​വാ​ങ്ങു​ക​യും​ ​ചെ​യ്തി​രു​ന്നു.​ ​വീ​ടി​നാ​യി​ ​ഭൂ​മി​ ​കു​ഴി​ച്ച് ​പ​ണി​ ​തു​ട​ങ്ങി​യ​പ്പോ​ൾ​ ​അ​വി​ടെ​ ​നി​ന്നും​ ​ഗ​ണ​പ​തി​ ​വി​ഗ്ര​ഹ​ങ്ങ​ൾ​ ​ക​ണ്ടെ​ത്തി​യി​രു​ന്നു.​ ​
വി​നാ​യ​ക​ന്റെ​ ​ചൈ​ത​ന്യ​മു​ള്ള​ ​മ​ണ്ണാ​ണെ​ന്ന് ​അ​ദ്ദേ​ഹം​ ​തി​രി​ച്ച​റി​ഞ്ഞു.​ ​വീ​ടി​നോ​ടു​ ​ചേ​ർ​ന്ന് ​തി​യേ​റ്റ​ർ​ ​തു​ട​ങ്ങി​യ​പ്പോ​ൾ​ ​പേ​രി​ട്ട​ത് ​'​ഗ​ണേ​ശം" ​എ​ന്നാ​യി​രു​ന്നു.
ഈ​ ​ഒ​ക്ടോ​ബ​റി​ൽ​ ​ന​ട​ക്കു​ന്ന​ ​സൂ​ര്യ​ഫെ​സ്റ്റി​വ​ൽ​ ​മാ​ത്ര​മ​ല്ല,​ ​അ​ടു​ത്ത​ ​വ​ർ​ഷ​ത്തെ​ ​അ​മ്പ​താ​മ​ത് ​മേ​ള​കൂ​ടി​ ​അ​ദ്ദേ​ഹം​ ​പ്ലാ​ൻ​ ​ചെ​യ്തി​രു​ന്നു.​ ​സൂ​ര്യ​യു​ടെ​ ​ഭാ​ര​വാ​ഹി​ക​ളു​മാ​യി​ ​അ​ദ്ദേ​ഹം​ ​ഇ​ക്കാ​ര്യം​ ​ച​ർ​ച്ച​ ​ചെ​യ്തി​രു​ന്നു.​ ​യേ​ശു​ദാ​സി​നെ​ ​നാ​ട്ടി​ലെ​ത്തി​ച്ച് ​സൂ​ര്യ​ ​ഫെ​സ്റ്റി​വ​ലി​ൽ​ ​വീ​ണ്ടും​ ​ക​ച്ചേ​രി​ ​ന​ട​ത്ത​ണ​മെ​ന്ന​ ​ആ​ഗ്ര​ഹ​വും​ ​അ​ദ്ദേ​ഹം​ ​പ​ങ്കു​വ​ച്ചി​രു​ന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KRISHNAMOORTHY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA