തിരുവനന്തപുരം : കെ.എസ്.ഇ.ബിയിൽ ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയ സംഭവത്തിൽ അസിസ്റ്റന്റ് എൻജിനീയർ ഉൾപ്പെടെ 3 പേർക്ക് സസ്‌പെൻഷൻ. ആഭ്യന്തര വിജിലൻസ് നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് കണ്ടെത്തിയത്. മൂവാറ്റുപുഴ പോത്താനിക്കാട് സെക്ഷൻ ഓഫീസിലെ അസിസ്റ്റന്റ് എൻജിനീയർ ഗണേഷ് കുമാർ , സബ് എൻജിനീയർ ഗിരീഷ് , വർക്കർ എൽദോ എന്നിവർക്കെതിരെയാണ് നടപടി.
വൈദ്യുത പോസ്റ്റ്, ലൈൻ, മീറ്റർ തുടങ്ങിയവ മാറ്റി സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ടതടക്കം ഉപഭോക്താവിൽ നിന്ന് വാങ്ങിയ തുക കെ.എസ്.ഇ.ബിയിൽ അടയ്ക്കാതിരിക്കുക, അനധികൃത കണക്ഷൻ അനുവദിക്കുക തുടങ്ങിയവയിലൂടെ ലക്ഷങ്ങളുടെ ക്രമക്കേട് നടത്തിയെന്നാണ് വിജിലൻസ് റിപ്പോർട്ട്. ഇടതുപക്ഷ സംഘടനാ ഭാരവാഹികളാണ് ഗണേഷ് കുമാറും ഗിരീഷും. കൂടുതൽ അന്വേഷണത്തിനായി കേസ് സംസ്ഥാന വിജിലൻസിന് കൈമാറിയേക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |