
തിരുവനന്തപുരം: ഇൻഡിഗോ വിമാനത്തിൽ ഇ.പി.ജയരാജൻ മർദ്ദിച്ചെന്ന യൂത്ത് കോൺഗ്രസ് നേതാവ് ഫർസീൻ മജീദിന്റെ പരാതി അന്വേഷിക്കാൻ പുതിയ സംഘത്തെ നിയോഗിച്ചു. ക്രൈംബ്രാഞ്ച് സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം ഡിവൈ.എസ്.പി.യായ പി.വി.രമേശ് കുമാറിനാണ് ചുമതല. പത്തു പേരുള്ള ടീമാണ് അന്വേഷിക്കുക.
നേരത്തെ സി.പി.എം അനുകൂല പൊലീസ് ഉദ്യോഗസ്ഥരുടെ സംഘടനാ നേതാവ് കൂടിയായിരുന്ന ഡിവൈ.എസ്.പി ഡി.കെ. പ്രൃഥിരാജിന്റെ നേതൃത്വത്തിലുള്ള ടീമാണ് അന്വേഷണം നടത്തി വന്നത്. മുൻ മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഇൻഡിഗോ വിമാനത്തിൽ പ്രതിഷേധിച്ചപ്പോഴായിരുന്നു വിമാനത്തിലുണ്ടായിരുന്ന ഇ.പി.ജയരാജൻ യൂത്ത് കോൺഗ്രസ് നേതാവ് ഫർസീൻ മജീദിനെ മർദ്ദിച്ചത്. മജീദ് കോടതിയെ സമീപിച്ച് അന്വേഷണം നടത്താൻ ഉത്തരവ് നേടിയെടുക്കുകയായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |