
തിരുവനന്തപുരം: സ്ത്രീകൾക്ക് കെ.എസ്.ആർ.ടി.സി ബസുകളിൽ സൗജന്യയാത്ര അനുവദിച്ചാൽ ഓർഡിനറി ബസുകളിലാണെങ്കിൽ പ്രതിമാസം 57 കോടിയുടെ നഷ്ടമുണ്ടാകും. സൂപ്പർ ഫാസ്റ്റ് ഉൾപ്പെടെ സൂപ്പർക്ലാസ് സർവീസുകളിലേക്കും സൗജന്യം നീണ്ടാൽ 110 -112 കോടി വരെ നഷ്ടം പ്രതീക്ഷിക്കാം. സൗജന്യത്തോടെ, യാത്രക്കാരുടെ എണ്ണം വർദ്ധിച്ചാൽ 15 കോടി കൂടി അധികം നഷ്ടമുണ്ടാകും. ഇതു സംബന്ധിച്ച റിപ്പോർട്ട് മാനേജ്‌മെന്റ് സർക്കാരിന് നൽകി. റിപ്പോർട്ട് വിശദീകരിക്കാനായി സി.എം.ഡി പി.എസ്. പ്രമോജ് ശങ്കറിന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘം മന്ത്രി സി.പി.ജോണിനെ സന്ദർശിച്ച് ഒന്നര മണിക്കൂറോളം ചർച്ച നടത്തി. ജൂൺ 15 മുതൽ സൗജന്യം നൽകാനാണ് നീക്കം.
നഷ്ടം ഇങ്ങനെ
സിറ്റി ഫാസ്റ്റ് ബസുകളിലായാൽ 60-62 കോടി
ഫാസ്റ്റ് പാസഞ്ചറിൽ സൗജന്യം 80-85 കോടി
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |