
ആലപ്പുഴ:ഓണത്തിന് ആവശ്യമായ പച്ചക്കറിയും പൂക്കളും വിളയിച്ചെടുക്കുന്ന ‘ഓണക്കനി നിറപ്പൊലിമ' പദ്ധതികളുമായി ഇത്തവണയും കുടുംബശ്രീ രംഗത്ത്.ഓണക്കനിയുടെ ഭാഗമായി സംസ്ഥാനത്ത് 12,000 ഏക്കറിൽ പച്ചക്കറിയും നിറപ്പൊലിമയുടെ ഭാഗമായി 2,000 ഏക്കറിൽ പൂക്കളുമായി കുടുംബശ്രീ യൂണിറ്റുകൾ കൃഷി ആരംഭിച്ചു.ഓണവിപണിയിൽ നിന്ന് പരമാവധി വരുമാന ലഭ്യത ഉറപ്പാക്കുന്നതിനൊപ്പം പൊതുവിപണിയിൽ ഗുണനിലവാരമുളള കാർഷികോൽപന്നങ്ങൾ ലഭ്യമാക്കുകയുമാണ് ലക്ഷ്യം.
വെണ്ട,പയർ,മത്തൻ,വെള്ളരി,പാവയ്ക്ക,പടവലങ്ങ,ചീര,കോവയ്ക്ക,പച്ചമുളക് തുടങ്ങി വിവിധയിനം പച്ചക്കറികളാണ് കൃഷി ചെയ്യുന്നത്.ചെണ്ടുമല്ലിയാണ് പ്രധാന പൂവിനം.ഉത്പന്നങ്ങൾ ഓണത്തോടനുബന്ധിച്ച് കുടുംബശ്രീ സംഘടിപ്പിക്കുന്ന ജില്ലാ സി.ഡി.എസ് തല വിപണന മേളകളിൽ വിറ്റഴിക്കും.ഇരുപദ്ധതികളുടെയും വിജയകരമായ നടത്തിപ്പിന് അതത് തദ്ദേശ സ്ഥാപനങ്ങളുടെ പിന്തുണയുമുണ്ട്.കഴിഞ്ഞ വർഷം ഓണ വിപണിയിൽ നിന്ന് ഓണക്കനി പദ്ധതി വഴി 8.8 കോടി രൂപയും നിറപ്പൊലിമ പദ്ധതി വഴി 1.5 കോടി രൂപയും ലഭിച്ചിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |