SignIn
Kerala Kaumudi Online
Saturday, 03 October 2026 12.53 AM IST

 ഹോസ്റ്റലിൽ മദ്യക്കുപ്പി യൂണി.യോട്​‌ വി​ശദീകരണം ചോദിക്കും: മന്ത്രി ലിജു 

a

ആലപ്പുഴ: തിരുവനന്തപുരത്ത് ഹോസ്റ്റലിൽ നിന്ന് മദ്യക്കുപ്പികൾ കണ്ടെത്തിയ സംഭവത്തിൽ സർവകലാശാലയോട് വിശദീകരണം ചോദിക്കുമെന്ന് മന്ത്രി എം.ലിജു. ആലപ്പുഴയിൽ മാദ്ധ്യമപ്രവർത്തകരോട്​ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗ്യാനേഷ് കുമാറിനെതിരെ പ്രകടനം നടത്തുമ്പോൾ സി.പി.എമ്മിന്​ നോവുന്നത്​ എന്തിനാണ്​. കോൺഗ്രസിനെതിരെ യുദ്ധം ചെയ്യുന്നത് തങ്ങളാണ് എന്ന സന്ദേശം കൊടുക്കാനാണോ ലക്ഷ്യം. ഇ.ഡി അന്വേഷണം മന്ദീഭവിപ്പിക്കണമെന്ന്​ ബി.ജെ.പി നേതൃത്വത്തോടും അമിത്​ഷായോടും അഭ്യർത്ഥിക്കുകയാണോയെന്ന സംശയമുണ്ട്​. യു.ഡി.എഫിൽ അസ്വാരസ്യങ്ങൾ ഇല്ല. അടൂർ പ്രകാശിന്റെ അഭിപ്രായം ശ്രദ്ധയിൽപ്പെട്ടിട്ടില്ല. അഭിപ്രായവ്യത്യാസങ്ങൾ ചർച്ച ചെയ്ത് പരിഹരിക്കും. മന്ത്രിസഭ അറിയാതെ തീരുമാനങ്ങൾ ഉണ്ടാവില്ലെന്നും അദ്ദേഹം പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: M LIJU
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA