SignIn
Kerala Kaumudi Online
Sunday, 07 June 2026 2.01 AM IST

പാലക്കാട് മെഡി.കോളേജ്: 100 ദിന കർമ്മപരിപാടി ആവിഷ്‌കരിക്കും

a

തിരുവനന്തപുരം: പാലക്കാട് മെഡിക്കൽ കോളേജിന്റെ പ്രവർത്തനം ഊർജ്ജിതമാക്കാൻ 100 ദിന കർമ്മപരിപാടികൾ ആവിഷ്‌കരിക്കുമെന്ന് മന്ത്രി കെ.എ.തുളസി വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

പാലക്കാട് മെഡിക്കൽ കോളേജിന്റെ പ്രവർത്തനം കടുത്ത പ്രതിസന്ധിയിലായിരിക്കുന്ന സാഹചര്യത്തിൽ കഴിഞ്ഞ ദിവസം ഉന്നതതല യോഗം വിളിച്ചിരുന്നു. മെഡിക്കൽ കോളേജിന് ആവശ്യമായ കെട്ടിടങ്ങളുടെ നിർമ്മാണത്തിനും മറ്റു സാങ്കേതിക തടസ്സങ്ങൾ പരിഹരിക്കാനും മോണിട്ടറിംഗ് കമ്മിറ്റി രൂപീകരിച്ചു.ഒറ്റപ്പാലം സബ് കളക്ടർ കൺവീനറായി സ്ഥലം എം.പി, എം.എൽഎ, ജില്ലാ കളക്ടർ, മെഡിക്കൽ കോളേജ് ഡയറക്ടർ എന്നിവർ അംഗങ്ങളായുള്ള കമ്മിറ്റിയാണ് രൂപീകരിച്ചത്. നിർമ്മാണ പ്രവർത്തനങ്ങളും ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളും 100 ദിവസത്തിനകം പൂർത്തിയാക്കാനാണ് നിർദ്ദേശം നൽകിയതെന്ന് മന്ത്രി അറിയിച്ചു.

മെഡിക്കൽ കോളേജിന്റെ മെയിൻ ബ്ലോക്ക്, ഒ.പി വാർഡ്, ഒ.റ്റി വാർഡ്, ഒ.പി.സി എന്നിവയുടെ നിർമ്മാണം അടിയന്തരമായി പൂർത്തീകരിച്ച് പി.ഡബ്ലു.ഡി വകുപ്പ് എത്രയും പെട്ടെന്ന് കോളേജിന് കൈമാറണം..അദ്ധ്യാപകരടെയും അനദ്ധ്യാപകരുടെയും ഒഴിവു നികത്താൻ അടിയന്തര നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: MINISTER
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA