SignIn
Kerala Kaumudi Online
Saturday, 04 July 2026 12.40 PM IST

ആനക്കൊമ്പ് സറണ്ടർ ചെയ്യാൻ മോഹൻലാൽ; അപേക്ഷ സമർപ്പിച്ച് താരം

mohanlal
മോഹൻലാൽ (photo credit: Facebook )

കൊച്ചി: തന്റെ കെെവശമുള്ള ആനക്കൊമ്പ് വനംവകുപ്പിന് സറണ്ടർ ചെയ്യാൻ നടൻ മോഹൻലാൽ ഒരുങ്ങുന്നതായി റിപ്പോർട്ട്. ഇതുസംബന്ധിച്ച് താരം വനംവകുപ്പിന് അപേക്ഷ നൽകി. മലയാറ്റൂർ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ (ഡിഎഫ്ഒ)​ പി കാർത്തിക് ഐഎഫ്എസിന് കഴിഞ്ഞ മാർച്ചിലാണ് അപേക്ഷ നൽകിയത്. ഇത് തുടർനടപടിക്കായി ചീഫ് വെെൽഡ് ലെെഫ് വാർഡന് കെെമാറിയിട്ടുണ്ടെന്നാണ് വിവരം.

ഹെെക്കോടതിയുടെ നിരീക്ഷണത്തെത്തുടർന്ന് വനംവകുപ്പ് പ്രഖ്യാപിച്ച ഒറ്റത്തവണ പൊതുമാപ്പ് സൗകര്യം ഉപയോഗിച്ചാണ് നടൻ തന്റെ കെെവശമുള്ള ആനക്കൊമ്പ് സറണ്ടർ ചെയ്യാൻ ഒരുങ്ങുന്നത്. അപേക്ഷയ്ക്ക് പിന്നാലെ വനംവകുപ്പ് ഉദ്യോഗസ്ഥർ മോഹൻലാലിന്റെ വസതിയിലെത്തി അന്വേഷണം നടത്തി.

എറണാകുളം തേവരയിലെ മോഹൻലാലിന്റെ വസതിയിൽ 2011 ഡിസംബർ 21 ന് ഇൻകംടാക്സ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് രണ്ടു ജോഡി ആനക്കൊമ്പുകൾ കണ്ടെത്തിയത്. തുടർന്ന് 2015ൽ ആനക്കൊമ്പുകൾ ഡിക്ളയർ ചെയ്യാൻ സർക്കാർ അവസരം നൽകുകയായിരുന്നു. 2016 ജനുവരി 16ന് ചീഫ് വൈൽഡ് ലൈഫ് വാർഡൻ ആനക്കൊമ്പിന്റെ ഉടമസ്ഥതാ സർട്ടിഫിക്കറ്റ് മോഹൻലാലിന് നൽകുകയും ചെയ്‌തു. എന്നാൽ മോഹൻലാലിന്റെ കെെവശമുള്ള രണ്ടുജോഡി ആനക്കൊമ്പുകൾക്കും ആനക്കൊമ്പിൽ തീർത്ത 13 കരകൗശലവസ്തുക്കൾക്കും ഉടമസ്ഥതാ സർട്ടിഫിക്കറ്റ് നൽകിയത് ഹെക്കോടതി റദ്ദാക്കിയിരുന്നു. നടപടിക്രമങ്ങൾ പാലിച്ചല്ല സർട്ടിഫിക്കറ്റ് നൽകിയതെന്ന് വിലയിരുത്തിയാണ് നടപടി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: MOHANLAL, MOHANLAL ELEPHANT TUSK, MOHANLAL LATEST NEWS, MOHANLAL KERALA, ELEPHANT TUSK CASE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA