
തിരുവനന്തപുരം:വേതനവർദ്ധന ആവശ്യപ്പെട്ട് കെ.എസ്.ഇ.ബിയിലെ കരാർ മീറ്റർ റീഡർമാർ നടത്തിവന്ന സമരം പിൻവലിച്ചു. മന്ത്രി സണ്ണിജോസഫുമായി ഓൾ കേരള മീറ്റർ റീഡേഴ്‌സ് കൂട്ടായ്മ ഭാരവാഹികൾ നടത്തിയ ചർച്ചയിലാണ് തീരുമാനം. ആവശ്യങ്ങൾ പരിശോധിക്കാമെന്നും കെ.എസ്.ഇ.ബി ഡയറക്ടർമാരടക്കമുള്ളവരുമായി സംസാരിച്ചശേഷം വ്യാഴാഴ്ച ചർച്ചചെയ്യാമെന്നും മന്ത്രി അറിയിച്ചു. തുടർന്നാണ് സമരത്തിൽനിന്ന് പിന്മാറി റീഡിംഗ് പുനരാരംഭിക്കാൻ തീരുമാനിച്ചത്. സമരം കെ.എസ്.ഇ.ബിയുടെ ബിൽ വിതരണത്തെ ബാധിച്ചതോടെയാണ് മന്ത്രി ചർച്ചക്ക് വിളിച്ചത്. സമരം ചെയ്യുന്നവരെ പിരിച്ചുവിടണമെന്നതടക്കമുള്ള നിലപാടിലായിരുന്നു കെ.എസ്.ഇ.ബി മാനേജ്‌മെൻറ്. സംസ്ഥാനപ്രസിഡൻറ് കണ്ണൻ തലവടി, ജനറൽസെക്രട്ടറി രാമേഷ്‌രാജൻ, രഞ്ജിത്ത്, ജിജുരാജ് എന്നിവർ ചർച്ചയിൽ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |