
കൊച്ചി: മലയാള ഭാഷയുടെ ഉന്നമനത്തിനായി പ്രവർത്തിക്കുന്ന മലയാള പുരസ്‌കാര സമിതിയുടെ അവാർഡിന് കേരളകൗമുദി കൊച്ചി ബ്യൂറോയിലെ സ്‌പെഷ്യൽ കറസ്‌പോണ്ടന്റ് എം.എസ്. സജീവൻ അർഹനായി. അച്ചടിമാദ്ധ്യമത്തിലെ മികച്ച റിപ്പോർട്ടർ വിഭാഗത്തിലാണ് പുരസ്‌കാരം. ചലച്ചിത്ര വിഭാഗത്തിൽ 'പെണ്ണും പൊറാട്ടും" മികച്ച സിനിമയായി തിരഞ്ഞെടുക്കപ്പെട്ടു. ഇന്ദ്രൻസ് (ചിന്ന ചിന്ന ആസൈ) മികച്ച നടനായും ഫർസാന പാലത്തിങ്കൽ (ബാലൻ ദ ബോയ്) മികച്ച നടിയായും തിരഞ്ഞെടുക്കപ്പെട്ടു. ചിദംബരമാണ് (ബാലൻ ദ ബോയ്) മികച്ച സംവിധായകൻ. ഹാഷിർ (പുതുമുഖ നടൻ), വിസ്മയ മോഹൻലാൽ (പുതുമുഖ നടി) എന്നിവരും പുരസ്‌കാരത്തിന് അർഹരായി. സെപ്തംബർ അവസാനവാരം പുരസ്‌കാരങ്ങൾ നൽകും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |