തിരുവനന്തപുരം:ചൂടുമാറി മഴ സജീവമായത് വൈദ്യുതി പ്രതിസന്ധിയിൽ ആശ്വാസമാകും. മഴദിവസങ്ങളിൽ ഉപഭോഗം കുറയുന്നതാണ് കാരണം. വെള്ളിയാഴ്ചവരെ ശക്തമായ മഴ തുടരുമെന്ന കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ് കെ.എസ്.ഇ.ബി പ്രതീക്ഷയോടെയാണ് കാണുന്നത്.
ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ്ദം വിവിധ സംസ്ഥാനങ്ങളിൽ മഴ സാദ്ധ്യതകൂട്ടുന്നുണ്ട്. മറ്റ് സംസ്ഥാനങ്ങളിലും മഴ പെയ്ത് വൈദ്യുതി ഉപഭോഗം കുറഞ്ഞാൽ കേരളത്തിന് ഗുണകരമാവും. പവർഎക്‌സ്‌ചേഞ്ചിൽനിന്ന് ആവശ്യമായ വൈദ്യുതി ലഭിക്കുന്നത് മൂലമാണിത്. ഹിമാചൽ, യു.പി ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളുമായി വൈദ്യുതി ലഭ്യമാക്കാനുള്ള ചർച്ചകൾ പൂർത്തിയാക്കി കെ.എസ്.ഇ.ബി ഡയറക്ടർമാരടക്കമുളളവർ അടുത്തദിവസം മടങ്ങിയെത്തും. ന്യൂക്ലിയർ പവർ കോർപ്പറേഷനുമായി കെ.എസ്.ഇ.ബി സി.എം.ഡി രാജമാണിക്യം ചർച്ച നടത്തിയെങ്കിലും അന്തിമതീരുമാനമായിട്ടില്ല. ന്യൂക്ലിയർ പവർ കോർപ്പറേഷനിൽ നിന്നുള്ള അധികവിഹിതം കിട്ടാൻ കേന്ദ്രസർക്കാർ നിലപാടും പ്രധാനമാണ്. മുഖ്യമന്ത്രിയുടെ ഇടപെടലും ഉറപ്പാക്കാനാണ് കെ.എസ്.ഇ.ബി ശ്രമിക്കുന്നത്.
ഇന്നലെയും കട്ട്
കേരളത്തിന് പുറത്തുനിന്നുള്ള വൈദ്യുതിലഭ്യതയിൽ 500 മെഗാവാട്ടിന്റെ വരെ കുറവുണ്ടായതിനാൽ ഇന്നലെയും നിയന്ത്രണമുണ്ടായി. ഗ്രിഡിൽ ഫ്രീക്വൻസി കുറവായതിനാൽ അധികവൈദ്യുതി ലഭ്യമാക്കാനുമായില്ല.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |