SignIn
Kerala Kaumudi Online
Thursday, 03 September 2026 1.56 AM IST

മുഖ്യമന്ത്രിയുടേത് പദവിക്ക് നിരക്കാത്ത പ്രതികരണം: കേരള മുസ്ലിം ജമാഅത്ത്

msulim

കോഴിക്കോട്: കാന്തപുരം എ.പി. അബൂബക്കർ മുസ്ല്യാർ സ്ത്രീകളെക്കുറിച്ച് നടത്തിയ പരാർശത്തിൽ മുഖ്യമന്ത്രി നടത്തിയ പ്രതികരണം പദവിക്ക് നിരക്കാത്തതാണെന്ന് കേരള മുസ്ലിം ജമാഅത്ത്. ഇസ്‌ലാമിക ആഘോഷങ്ങൾ അതിരുകടക്കരുതെന്നും മഹല്ല് ജമാഅത്തുകൾ ജാഗ്രത പാലിക്കണമെന്നുമാണ് കാന്തപുരം അഭ്യർത്ഥിച്ചത്. പ്രസ്താവന മുഖ്യമന്ത്രി തിരുത്തണമെന്നും കാന്തപുരം നേതൃത്വം നൽകുന്ന ജമാഅത്ത് സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. പണ്ഡിതന്മാരെ മതം പഠിപ്പിക്കാൻ മുഖ്യമന്ത്രി ശ്രമിക്കുന്നത് അപഹാസ്യമാണെന്നും നേതാക്കൾ പറഞ്ഞു. യോഗത്തിൽ സി. മുഹമ്മദ് ഫൈസി അദ്ധ്യക്ഷത വഹിച്ചു. പേരോട് അബ്ദുറഹ്മാൻ സഖാഫി, മാരായമംഗലം അബ്ദുൽറഹ്മാൻ ഫൈസി, വണ്ടൂർ അബ്ദുറഹ്മാൻ ഫൈസി, സയ്യിദ് താഹാ സഖാഫി തുടങ്ങിയവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: MSULIM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA