
സി.എം.ആർ.എൽ കേസിൽ ഹൈക്കോടതി സ്വീകരിച്ച നിലപാട് സി.പി.എം നേതൃത്വത്തിനും മുൻമുഖ്യമന്ത്രി പിണറായി വിജയനും തിരിച്ചടിയായി. ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ അറസ്റ്റിലായവർ സി.പി.എമ്മിന്റെ സ്ഥിരം ക്രിമിനലുകളാണ്. നേതൃനിരയ്‌ക്കെതിരെ നടപടിയെടുക്കാൻ പൊലീസിന് ധൈര്യമില്ല. ജാതീയപരാമർശം ഉന്നയിക്കുന്നവർ തന്റെ 45 വർഷത്തെ പൊതുപ്രവർത്തന ചരിത്രം പരിശോധിക്കണമെന്നും മുരളീധരൻ വ്യക്തമാക്കി.
വി.മുരളീധരൻ
എം.എൽ.എ
കരിമണൽ കേസന്വേഷണത്തിൽ രാഷ്ട്രീയ ഇടപെടലും ഒത്തുതീർപ്പ് ശ്രമങ്ങളും നടന്നു. എസ്.എഫ്.ഐ.ഒ അന്വേഷണം തടസപ്പെടുത്താൻ മുൻ എൽ.ഡി.എഫ് സർക്കാർ ശ്രമിച്ചു. പ്രതികളെ കോടതിയിൽ ഹാജരാക്കിയപ്പോഴാണ് യു.ഡി.എഫ് സർക്കാരിന്റെ നിലപാട് പുറത്തായത്. ജാമ്യം ലഭിക്കാവുന്ന വകുപ്പ് ചുമത്തി.
കെ.സുരേന്ദ്രൻ
മുൻ ബി.ജെ.പി സംസ്ഥാനപ്രസിഡന്റ്
ഇന്ത്യൻ നീതിന്യായ വ്യവസ്ഥയെ സ്വാധീനിക്കാനോ വിലയ്ക്ക് വാങ്ങാനോ സാധിക്കില്ലെന്നതിന്റെ തെളിവാണ് സി.എം.ആർ.എൽ കേസിലെ കോടതി വിധി. സുപ്രീംകോടതിയെ സമീപിക്കാൻ ആവശ്യമായ സമയം പോലും അനുവദിക്കാതെയാണ് വിധി. കേസിൽ വീണാവിജയൻ ഇടനിലക്കാരിയാണ്. യഥാർത്ഥ പ്രതി പിണറായി വിജയനും. സംസ്ഥാന സർക്കാരിന് ഓഹരി പങ്കാളിത്തമുള്ള കമ്പനിയിൽ വീണ തിരിമറി നടത്തി. അടച്ച ജി.എസ്.ടിയുടെ ഇൻവോയിസ് വ്യാജമാണ്.
ഷോൺ ജോർജ്.
ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ്
ഇ.ഡി അന്വേഷണത്തിൽ, ഞങ്ങൾക്ക് നേരെ വന്ന കൈ യു.ഡി.എഫിന് നേരെയും തിരിയും. രമേശ് ചെന്നിത്തലയെ ലക്ഷ്യം വെച്ചാണ് ഇ.ഡി കേസ് വന്നത്. ഉപ്പ് തിന്നവർ വെള്ളം കുടിക്കട്ടെ. പിണറായി വിജയനോ വീണയോ പ്രതിയായി ഇ.ഡിയുടെ മുന്നിൽ ഒരു കേസുണ്ടോ?, അന്വേഷിക്കട്ടെ. കള്ളപ്പണം വെളുപ്പിച്ചവരെ ശിക്ഷിക്കുന്നതിന് സി.പി.എമ്മിനൊന്നുമില്ല. കോടിയേരിയുടെ വിയോഗത്തിൽ മാത്രമേ പിണറായി വിജയൻ കരഞ്ഞിട്ടുള്ളൂണ
എ.കെ.ബാലൻ
സി.പി.എം നേതാവ് എ.കെ.ബാലൻ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |