
ആലപ്പുഴ: ആഴ്ചകൾ പിന്നിട്ടിട്ടും സെർവർ തകരാർ പരിഹരിക്കാൻ കഴിയാത്തതോടെ മോട്ടോർ വാഹന വകുപ്പുമായി ബന്ധപ്പെട്ട സേവനങ്ങൾ വൈകുന്നു. കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തിന്റെ പരിവാഹൻ സോഫ്റ്റ് വെയർ അപ്ഡേഷന്റെ ഭാഗമായ സാങ്കേതികപ്രശ്നമാണ് എം.വി.ഡിയെ കുഴപ്പിക്കുന്നത്. വാഹനങ്ങളുടെ രജിസ്ട്രേഷൻ, ഫിറ്റ്നസ് ടെസ്റ്റ്, ടാക്സ് ഒടുക്കൽ,പെർമിറ്റ് പുതുക്കൽ, ലേണേഴ്സ് ടെസ്റ്റ്, ഡ്രൈവിംഗ് ടെസ്റ്റ്, ഓണർഷിപ്പ് മാറ്റം തുടങ്ങി ഒട്ടുമിക്ക സേവനങ്ങളും തടസപ്പെട്ടു. സംസ്ഥാന ഗതാഗതവകുപ്പ് കേന്ദ്ര ഉപരിതല ഗതാഗതമന്ത്രാലയത്തെ ബന്ധപ്പെട്ടിട്ടും പരിഹാരമില്ലാത്ത സ്ഥിതിയാണ്. കൂടാതെ പരിവാഹൻ പോർട്ടലിൽ വിവിധ സേവനങ്ങൾക്ക് അപേക്ഷിക്കുന്നവർക്ക് ആധാർ അധിഷ്ഠിത അപേക്ഷയ്ക്കുള്ള ഓപ്ഷൻ ലഭിക്കാത്ത അവസ്ഥയാണ്. പകരം മൊബൈൽ ഒ.ടി.പി, വാഹന കമ്പനികളുടെ തിരിച്ചറിയൽ നമ്പരായ സി.ഐ.എൻ എന്നിവ രേഖപ്പെടുത്താനുള്ള ഓപ്ഷനാണ് ഇപ്പോഴുള്ളത്. ഇത്തരം കാര്യങ്ങളിലെ ആശയക്കുഴപ്പത്തിനിടെയാണ് സെർവർ തകരാറും മോട്ടോർ വാഹന വകുപ്പിന് എട്ടിന്റെ പണിയായത്.
നിലവിലെ പ്രശ്നം പരിഹരിക്കാനായി പരിവാഹൻ സോഫ്റ്റ് വെയറിന്റെ കൈകാര്യ ചുമതലയുള്ളവരുമായും കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയവുമായും ആശയവിനിമയം നടത്തിയിട്ടുണ്ട്
-ട്രാൻ. കമ്മിഷണറുടെ ഓഫീസ് തിരുവനന്തപുരം
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |