
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് പലപ്പോഴായി ലഭിച്ച കേരളത്തിന്റെ പാരമ്പര്യവും സാംസ്‌കാരിക പൈതൃകവും പ്രതിഫലിപ്പിക്കുന്ന കരകൗശല വസ്‌തുക്കൾ അടക്കം 32 മെമന്റോകൾ പൊതുജനങ്ങൾക്ക് ലേലത്തിൽ വാങ്ങാം. പരമ്പരാഗത നെട്ടൂർ പെട്ടി, ചെറുചുണ്ടൻ വള്ളം, കഥകളി, തെയ്യം കലാരൂപങ്ങൾ, ചുമർചിത്രങ്ങൾ, ബേപ്പൂർ ഉരു മാതൃക അടക്കമാണ് ലേലത്തിൽ വയ്ക്കുന്നത്. ഒക്ടോബർ രണ്ടു വരെ pmmementos.gov.in എന്ന പോർട്ടൽ വഴിയാണ് ഇ-ലേലം.
ബേപ്പൂർ ഉരുവിന്റെ മാതൃക കോഴിക്കോട് നാഷണൽ സ്‌കിൽ ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ട് (എൻ.എസ്.ടി.ഐ) നിർമ്മിച്ചതാണ്. ഗുരുവായൂർ ദേവസ്വത്തിലെ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മ്യൂറൽ പെയിന്റിംഗിലെ കലാകാരന്മാർ തയ്യാറാക്കിയതാണ് ചുമർ ചിത്രം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |