SignIn
Kerala Kaumudi Online
Saturday, 06 June 2026 3.32 AM IST

'രക്ഷാപ്രവർത്തനം': ജാമ്യാപേക്ഷ ഇന്ന്

1

ആലപ്പുഴ: കെ.എസ്.യു- യൂത്ത് കോൺഗ്രസ് നേതാക്കളെ മർദ്ദിച്ച കേസിൽ പ്രതികളായ മുൻമുഖ്യമന്ത്രിയുടെ അംഗരക്ഷകർ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ ആലപ്പുഴ സെഷൻസ് കോടതി ഇന്ന് വീണ്ടും പരിഗണിക്കും. പ്രോസിക്യൂഷൻ ഹാജരാക്കിയ വീഡിയോദൃശ്യങ്ങളിൽ പ്രതിഭാഗം സംശയം പ്രകടിപ്പിച്ചിരുന്നു. തുടർന്ന് പൊലീസ് ഫോട്ടോഗ്രാഫർ ചിത്രീകരിച്ച ദൃശ്യങ്ങളും ഫോറൻസിക് റിപ്പോർട്ടും ഹാജരാക്കാൻ നിർദ്ദേശിച്ചാണ് സെഷൻസ് ജഡ്ജി ഹണി എം.വർഗീസ് തുടർവാദത്തിനായി കേസ് ഇന്നത്തേക്ക് മാറ്റിയത്. പൊലീസ് ഫോട്ടോഗ്രാഫർ ചിത്രീകരിച്ച വീഡിയോയിൽ മർദ്ദനദൃശ്യമില്ലെന്നാണ് വിവരം. നവകേരള യാത്രയ്ക്കിടെയാണ് മുൻമുഖ്യമന്ത്രി പിണറായി വിജയന്റെ അംഗരക്ഷകർ കരിങ്കൊടി കാട്ടിയ കെ.എസ്.യു- യൂത്ത് കോൺഗ്രസ് നേതാക്കളെ മർദ്ദിച്ചത്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NAVAKERALA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA