SignIn
Kerala Kaumudi Online
Thursday, 11 June 2026 3.11 AM IST

നാവികസേനയ്ക്ക് ജി.പി.എസ് ജാമർ വാങ്ങാൻ 449 കോടി

1

തിരുവനന്തപുരം: നാവികസേനയ്‌ക്ക് ഇന്ത്യൻ നിർമ്മിത ജി.പി.എസ് ജാമർ വാങ്ങാൻ 449 കോടിയുടെ കരാറിൽ ഒപ്പിട്ടു. രാജ്യത്ത് ആദ്യമാണിത്. ഡൽഹിയിൽ നടന്ന ചടങ്ങിൽ പ്രതിരോധ സെക്രട്ടറി ആർ.കെ. സിംഗ് സന്നിഹിതനായി. ബംഗളൂരുവിലെ ഐ.ടി കമ്പനിയായ അക്കോർഡ് സോഫ്റ്റ്‌വെയർ ആൻഡ് സിസ്റ്റംസുമായാണ് കരാർ. ആത്മനിർഭർ ഭാരത് പദ്ധതിയുടെ വിജയമാണിതെന്ന് ആർ.കെ.സിംഗ് പറഞ്ഞു. 20 എൻഹാൻസ്ഡ് കപ്പാസിറ്റി ഗ്ലോബൽ നാവിഗേഷൻ സാറ്റലൈറ്റ് സിസ്റ്റം ജാമറാണിത്. ശത്രു സേനകളുടെ ജി.എൻ.എസ്.എസ് റിസീവറിന്റെ ഉപഗ്രഹ സിഗ്നൽ പിടിച്ചെടുക്കാനും വഴിതെറ്റിക്കുന്ന സിഗ്നൽ സ്‌പൂഫിംഗ് നടത്താനും ജാമറുകൾക്ക് കഴിയും.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NAVIKA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA