SignIn
Kerala Kaumudi Online
Tuesday, 21 July 2026 9.38 PM IST

എൻ എസ് എസിൽ ഭിന്നത; പ്രതിനിധി  സഭയിൽ  നിന്ന്  ആറു പേർ  ഇറങ്ങിപ്പോയി, കലഞ്ഞൂർ  മധുവിനെ ഡയറക്‌ടർ  ബോർഡിൽ  നിന്ന്  ഒഴിവാക്കി

nss

ചങ്ങനാശ്ശേരി: നായർ സർവീസ് സൊസെറ്റിയിൽ ഭിന്നതയെ തുടർന്ന് പ്രതിനിധി സഭയിൽ നിന്ന് ആറു പേർ ഇറങ്ങിപ്പോയി. കലഞ്ഞൂർ മധു, പ്രശാന്ത് പി കുമാർ, മാനപ്പള്ളി മോഹൻ കുമാർ, വിജയകുമാരൻ നായർ, രവീന്ദ്രൻ നായർ, അനിൽകുമാർ എന്നിവരാണ് ഇറങ്ങി പോയത്. മധുവിനെ ഡയറക്ടർ ബോർഡിൽ നിന്ന് നീക്കം ചെയ്യാൻ നേതൃത്വം തീരുമാനിച്ചതിനു പിന്നാലെയാണ് പ്രതിനിധി സഭയിൽ നിന്നുള്ള ഇറങ്ങിപോക്ക്. കലഞ്ഞൂർ മധുവിനെ ഡയറക്‌ടർ ബോർഡിൽ നിന്ന് ഒഴിവാക്കി. പകരം കെ ബി ഗണേഷ് കുമാറിനെ ഉൾപ്പെടുത്തിട്ടുണ്ട്.

മന്നം വിഭാവനം ചെയ്ത നിലപാടുകളിൽ നിന്ന് നിലവിലെ നേതൃത്വം വൃതിചലിച്ചെന്ന് കലഞ്ഞൂർ മധു പ്രതികരിച്ചു. ധനമന്ത്രി കെ എൻ ബാലഗോപാലിന്റെ സഹോദരൻ കൂടിയായ കലഞ്ഞൂർ മധു 26വർഷമായി ഡയറക്ടർ ബോർഡ് അംഗമാണ്. അതേസമയം സംഘടനയിൽ പ്രശ്‌നങ്ങളൊന്നും ഇല്ലെന്ന് എൻ എസ് എസ് ഔദ്യോഗിക നേതൃത്വം വ്യക്തമാക്കിയിട്ടുണ്ട്. ബജറ്റും ഡയറക്ടർ ബോർഡ് യോഗവും നടക്കുന്നെന്നും നേതൃത്വം വിശദീകരിച്ചു.

പ്രതിനിധി സഭയോഗത്തിൽ ജനറൽ സെക്രട്ടറി സുകുമാരൻ നായർ കടുത്ത വിമർശനമാണ് ഉന്നയിച്ചത്. സംഘടനയെ തകർക്കാൻ ചിലർ ഉള്ളിൽ നിന്ന് ശ്രമിക്കുന്നുണ്ടെന്നും അവർ ചെയ്യുന്നത് കൊടും ചതിയാണെന്നും സുകുമാരൻ നായർ ആരോപിച്ചു. അവർക്ക് സംഘടനയിൽ സ്ഥാനം ഉണ്ടാകില്ലെന്നും അദ്ദേഹം അറിയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NSS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA