SignIn
Kerala Kaumudi Online
Friday, 25 September 2026 4.28 PM IST

ഫ്രാങ്കോ മുളയ്ക്കലിനെതിരെയുള്ള നടപടിക്കായി സമരം ചെയ്‌ത സിസ്റ്റർ അനുപമ സഭാവസ്ത്രം ഉപേക്ഷിച്ചു; പുതിയ ജോലിയിൽ പ്രവേശിച്ചു

READ ENGLISH VERSION
anupama

ആലപ്പുഴ: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ടുള്ള സമരത്തിന്‌ നേതൃത്വം നൽകിയ സിസ്റ്റർ അനുപമ സഭാവസ്ത്രം ഉപേക്ഷിച്ചു. അനുപമയിപ്പോൾ പള്ളിപ്പുറം ഇൻഫോപാർക്കിലെ ഐടി സ്ഥാപനത്തിൽ ഡേറ്റ എൻട്രി ഓപ്പറേറ്ററായി ജോലി ചെയ്യുകയാണെന്നാണ് വിവരം.


എംഎസ്‌ഡബ്ല്യൂ ബിരുദധാരിയാണ് അനുപമ. ജലന്തർ രൂപതയുടെ കീഴിൽ പ്രവർത്തിക്കുന്ന കുറവിലങ്ങാട്ടെ സന്ന്യാസി മഠത്തിലായിരുന്നു അനുപമ സേവനമനുഷ്ഠിച്ചിരുന്നത്. ഒന്നരമാസം മുമ്പ് അവിടെ നിന്ന് ആലപ്പുഴയിലെ സ്വന്തം വീട്ടിലെത്തുകയായിരുന്നു. വിഷയത്തിൽ അനുപമ പ്രതികരിച്ചിട്ടില്ല.


2014 മുതൽ 2016 വരെ 13 തവണ ബിഷപ് ഫ്രാങ്കോ പീഡിപ്പിച്ചു എന്നായിരുന്നു കന്യാസ്ത്രീയുടെ പരാതി. പരാതി നൽകിയിട്ടും ഫ്രാങ്കോയ്‌ക്കെതിരെ നടപടിയെടുക്കാതായതോടെയാണ് കന്യാസ്ത്രീകൾ സമരം ചെയ്തത്. പിന്നീട് ഫ്രാങ്കോയെ അറസ്റ്റ് ചെയ്‌തെങ്കിലും ജാമ്യം കിട്ടി. 2022 ജനുവരിയിൽ കുറ്റവിമുക്തനാക്കുകയും ചെയ്‌തിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NUN ANUPAMA, FRANCO MULAKKAL, LATESTNEWS, KERALA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA