
തിരുവനന്തപുരം: ഓണം വാരാഘോഷം വിപുലമായി സംഘടിപ്പിക്കാൻ മുഖ്യമന്ത്രി വി.ഡി.സതീശന്റെ അദ്ധ്യക്ഷതയിൽ ചേർന്ന വകുപ്പുതല യോഗത്തിൽ തീരുമാനം. ഓണക്കാലത്തെ കൃത്രിമ വിലക്കയറ്റം തടയാൻ ദിവസേന വിപണി നിരീക്ഷണം ഏർപ്പെടുത്തും. ഇതിനായി റവന്യൂ, പൊലീസ് വകുപ്പുകളുടെ നേതൃത്വത്തിൽ പ്രത്യേക സ്‌ക്വാഡുകൾ രൂപീകരിച്ച് പരിശോധന ശക്തമാക്കും. ഓണാഘോഷ പരിപാടികളുടെ ചെലവുകൾ പരമാവധി സ്‌പോൺസർഷിപ്പിലൂടെ കണ്ടെത്താൻ മുഖ്യമന്ത്രി ബന്ധപ്പെട്ട വകുപ്പുകളോട് ആവശ്യപ്പെട്ടു. ഓണാഘോഷം ഗ്രീൻ പ്രോട്ടോക്കോൾ പാലിച്ച് സംഘടിപ്പിക്കാനും സമാപന ഘോഷയാത്രയിൽ വിവിധ വകുപ്പുകൾ അവതരിപ്പിക്കുന്ന ഫ്‌ളോട്ടുകൾ 'പുതുയുഗ കേരളം' എന്ന വികസന കാഴ്ചപ്പാട് പ്രതിഫലിപ്പിക്കുന്നതാവണമെന്നും യോഗത്തിൽ തീരുമാനമായി. മന്ത്രിമാരായ പി.സി.വിഷ്ണുനാഥ്, അനൂപ് ജേക്കബ്, വിവിധ വകുപ്പ് സെക്രട്ടറിമാർ, സംസ്ഥാന പൊലീസ് മേധാവി, മറ്റ് ഉന്നത ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |