
തിരുവനന്തപുരം: ആസൂത്രണ ബോർഡിലെ പി.എസ്.സി പരീക്ഷാ ക്രമക്കേടിൽ ക്രൈംബ്രാഞ്ച് കേസെടുത്ത് അന്വേഷിക്കും. ഇതുസംബന്ധിച്ച പ്രാഥമികാന്വേഷണം പൂർത്തിയായി. അന്വേഷണ റിപ്പോർട്ട് ഐ.ജി അജിതാബീഗം തിങ്കളാഴ്ച ക്രൈംബ്രാഞ്ച് മേധാവിക്ക് കൈമാറും. മൂന്നു തസ്തികകളിലേക്കുള്ള 100 മാർക്കിന്റെ പൊതുപരീക്ഷയിൽ 58 മാർക്കിന്റെ മൂല്യനിർണയം നടത്താതെയാണ് റാങ്ക് ലിസ്റ്റ് പുറത്തിറക്കി നിയമനം നൽകിയത്. ഓൺ സ്‌ക്രീൻ മാർക്കിംഗ് സംവിധാനം വഴി മൂല്യനിർണയം നടത്തിയ 228 ഉത്തരക്കടലാസുകളിൽ അട്ടിമറിയും ഗൂഢാലോചനയും നടന്നിട്ടുണ്ട്. ഈ സാഹചര്യത്തിൽ ശാസ്ത്രീയ അന്വേഷണത്തിനും പി.എസ്.സി ജീവനക്കാരെ ചോദ്യം ചെയ്യുന്നതിനും കേസെടുക്കണമെന്നാണ് നിഗമനം.
പിന്നാക്ക വിഭാഗ വികസന കോർപ്പറേഷനിലെ ചില തസ്തികകളിലേക്ക് പി.എസ്.സി നടത്തിയ പരീക്ഷകളും നിയമനങ്ങളും അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |