SignIn
Kerala Kaumudi Online
Friday, 12 June 2026 4.11 AM IST

പാലാ ചെയർപേഴ്സണെതിരെ ഭരണപക്ഷ കൗൺസിലർമാർ #വിശ്വാസം നഷ്ടപ്പെട്ടെന്ന്   മുന്നണിക്ക് കത്ത്

1

പാലാ: പാലാ നഗരസഭാ ചെയർപേഴ്സൺ ദിയ ബിനു പുളിക്കകണ്ടത്തോടും സ്വതന്ത്ര കൂട്ടായ്മയോടും തങ്ങൾക്കുള്ള വിശ്വാസം നഷ്‌ടപ്പെട്ടെന്ന് ചൂണ്ടിക്കാട്ടി ആറ് ഭരണപക്ഷ കൗൺസിലർമാർ യു.ഡി.എഫ് നേതൃത്വത്തിന് ഇന്നലെ കത്ത് നൽകി.

പിന്നാലെ വൈകിട്ട് മാണി സി. കാപ്പൻ എം.എൽ.എയുടെ വസതിയിൽ യു.ഡി.എഫ്,​ സ്വതന്ത്രമുന്നണി കൗൺസിലർമാരുമായി യു.ഡി.എഫ് നേതാക്കൾ അനുനയചർച്ച നടത്തിയെങ്കിലും പ്രശ്‌നപരിഹാരമായില്ല.

യു.ഡി.എഫ്. ഭരണം എന്ന് പറയാമെങ്കിലും കോൺഗ്രസ് കൗൺസിലർമാർക്കോ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻമാർക്കോ യാതൊരുവിധ റോളും ഭരണത്തിൽ ഇല്ലെന്ന് ഭരണപക്ഷത്തെ അഞ്ച് കോൺഗ്രസ് കൗൺസിലർമാരും മറ്റൊരു സ്വതന്ത്രാംഗമായ വൈസ് ചെയർപേഴ്‌സൺ മായാ രാഹുലും ഒപ്പിട്ട കത്തിൽ പറയുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: PALA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA