SignIn
Kerala Kaumudi Online
Monday, 05 October 2026 12.00 PM IST

തൊഴിലുറപ്പിന് പോകുന്നതിനിടെ കാട്ടാനയുടെ ആക്രമണം; കൊല്ലത്ത് വയോധികയ്ക്ക് ദാരുണാന്ത്യം

rajamma
രാജമ്മ

കൊല്ലം: പത്തനാപുരം കടശ്ശേരിയിൽ കാട്ടാനയുടെ ആക്രമണത്തിൽ വയോധികയ്ക്ക് ദാരുണാന്ത്യം. കടശ്ശേരി സ്വദേശി രാജമ്മയാണ് (80) കൊല്ലപ്പെട്ടത്. ഇന്ന് രാവിലെ തൊഴിലുറപ്പിന് പോകുന്നതിനിടെയായിരുന്നു കാട്ടാനയുടെ ആക്രമണം. നിരവധി തൊഴിലാളികൾ ഒപ്പമുണ്ടായിരുന്നു.

ആന ഓടിവരുന്നത് കണ്ട് ഇവർ പലരും ചിതറിയോടി. എന്നാൽ രാജമ്മയ്ക്ക് ഓടിരക്ഷപ്പെടാൻ കഴിഞ്ഞില്ലെന്നാണ് വിവരം. ആനയുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ രാജമ്മയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. മൃതദേഹം പുനലൂർ താലൂക്ക് ആശുപത്രിയിലാണ്.

English Summary

An 80-year-old woman, Rajamma, was killed in a wild elephant attack at Kadassery in Pathanapuram, Kollam. The incident occurred while she was on her way to work under the employment guarantee scheme. Although she was taken to hospital with serious injuries, her life could not be saved. Her body has been kept at Punalur Taluk Hospital.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: PATTANAPURAM ELEPHANT ATTACK, KATTANA ATTACK KERALA, RAJAMMA DEATH, KERALA WILD ELEPHANT, PUNALUR ELEPHANT ATTACK
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA