
തിരുവനന്തപുരം:സർവകലാശാലകളിലടക്കമുള്ള സർക്കാർ പെൻഷൻകാർക്ക് 2024 ജൂലായ് മുതൽ ലഭിക്കേണ്ട പെൻഷൻ പരിഷ്കരണം വേഗം നടപ്പാക്കാൻ സർക്കാർ അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് സർവകലാശാല പെൻഷനേഴ്സ് ഫോറം സംസ്ഥാനകമ്മിറ്റി പ്രമേയത്തിൽ ആവശ്യപ്പെട്ടു. മുൻ സർക്കാർ പെൻഷൻ ശമ്പള പരിഷ്കരണത്തിന് വി.പി ജോയി അദ്ധ്യക്ഷനായി കമ്മിഷനെ നിശ്ചയിച്ച് ഉത്തരവിറക്കി. പൊതുതിരഞ്ഞെടുപ്പിനെ തുടർന്ന് കമ്മിഷൻ നടപടികൾ മുന്നോട്ട് പോയില്ല. പുതിയ സർക്കാർ അധികാരമേറ്റ് നാലു മാസങ്ങൾ കഴിഞ്ഞിട്ടും നടപടികൾ ഉണ്ടാകുന്നില്ല. മുൻ സർക്കാർ ഗഡുക്കളായി അനുവദിച്ചു ഉത്തരവിറക്കിയ ഡി.ആർ,ഡി.എ കുടിശ്ശികയും കിട്ടുന്നില്ല. മെഡിസെപ് മരവിപ്പിച്ച മട്ടിലാണ്. ഇതെല്ലാം പരിഹരിച്ച് ആശ്വാസനടപടികൾ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |