SignIn
Kerala Kaumudi Online
Sunday, 26 July 2026 12.40 PM IST

ജീവനക്കാരെ സർക്കാർ തള്ളിപ്പറയുന്നു:പിണറായി

s

കോട്ടയം: ജീവനക്കാരെ സംരക്ഷിക്കേണ്ട യു.ഡി.എഫ് സർക്കാർ ധവളപത്രത്തിലൂടെ അവരെ തള്ളിപ്പറഞ്ഞതായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ കുറ്റപ്പെടുത്തി. കേരള എൻ.ജി.ഒ യൂണിയൻ സംസ്ഥാന സമ്മേളനം കോട്ടയത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

അധികാരത്തിലെത്തി ചുരുങ്ങിയ ദിവസം കൊണ്ട് 2000 ജീവനക്കാരെ സ്ഥലം മാറ്റി. ജീവനക്കാരുടെ ശമ്പളവും പെൻഷനും വലിയ ബാദ്ധ്യതയായി മാറി എന്നാണ് പറയുന്നത്. ജീവനക്കാരുടെ കുടിശിക നൽകാൻ വ്യക്തമായ പദ്ധതി ഇടതു സർക്കാർ തയ്യാറാക്കിയിരുന്നു. അത് നടപ്പാക്കുകയേ വേണ്ടൂ. സംഘപരിവാർ ആശയം നടപ്പാക്കുന്ന ഗവർണറും സർക്കാരുമാണിവിടുള്ളത്. എം.ജി സർവകലാശാല സെനറ്റിൽ 19 സംഘപരിവാർ അംഗങ്ങളെ നോമിനേറ്റ് ചെയ്തു. ഇതിനെതിരെ നേരിയ ശബ്ദം പോലും ഗവൺമെന്റിന്റെ ഭാഗത്ത് നിന്നു കേൾക്കുന്നില്ല. മുൻമന്ത്രിമാരായ മാത്യു ടി.തോമസ്, എ.കെ.ശശീന്ദ്രൻ, കടന്നപ്പള്ളി രാമചന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.

എം.എ. അജിത്കുമാർ പ്രസിഡന്റ്,​

എം.വി ശശിധരൻ ജനറൽ സെക്രട്ടറി

സംസ്ഥാന ഭാരവാഹികളായി എം.എ അജിത്‌കുമാർ (പ്രസിഡന്റ്), എസ്.ഗോപകുമാർ, കെ.പി സുനിൽകുമാർ, കെ.കെ. സുനിൽകുമാർ (വൈസ് പ്രസിഡന്റുമാർ), എം.വി ശശിധരൻ (ജനറൽ സെക്രട്ടറി), പി.പി സന്തോഷ്, പി.സുരേഷ്, സീമ എസ് നായർ (സെക്രട്ടറിമാർ), ടി.എം ഹാജറ (ട്രഷറർ), സി.വി സുരേഷ് കുമാർ, വി.കെ ഉദയൻ, സി.ഗാഥ, എസ്.സുനിൽകുമാർ, എ.എം സുഷമ, കെ.വിജയകുമാർ, എസ്.സജീവ് കുമാർ, എം.രഞ്ജിനി, ഹംസ കണ്ണാട്ടിൽ, മേരി സിൽവസ്റ്റർ, എസ്. ലക്ഷ്മിദേവി, പി.ആർ. സ്‌മിത (സെക്രട്ടേറിയറ്റ് അംഗങ്ങൾ) എന്നിവരെ തിരഞ്ഞെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: PINARAYI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA